കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാര്‍ട്ടി കോണ്‍ഗ്രസിന്റെ കൊടിമരം ഇനിയും കൊണ്ടുപോയില്ല; സിപിഎമ്മിന് കോര്‍പറേഷന്റെ നോട്ടീസ്

Google Oneindia Malayalam News
partyvc

കണ്ണൂര്‍: സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യണം എന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സി പി എമ്മിന് കണ്ണൂര്‍ കോര്‍പറേഷന്‍ നോട്ടീസ് അയച്ചു. ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്ന് കൊടിമരം നീക്കം ചെയ്യണം എന്നാണ് സി പി എമ്മിനോട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സി പി എമ്മിന്റെ പരമോന്നത സമ്മേളനമായ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞിട്ട് ഒമ്പത് മാസം കഴിഞ്ഞു. എന്നാല്‍ ഇത് വരേയും അതിനായി നാട്ടിയ കൊടിമരം ഇവിടെ നിന്ന് കൊണ്ട് പോയിട്ടില്ല. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കൊടിമരം പിഴുതെടുത്തിരുന്നെങ്കിലും ജവഹര്‍ സ്റ്റേഡിയത്തില്‍ തന്നെ വെക്കുകയായിരുന്നു.

അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യത; മോദിയുമായും അദാനിയുമായും നല്ല ബന്ധമെന്ന് കെവി തോമസ്അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യത; മോദിയുമായും അദാനിയുമായും നല്ല ബന്ധമെന്ന് കെവി തോമസ്

ഇത് കാരണം ജവഹര്‍ സ്റ്റേഡിയം നവീകരിക്കുന്നതില്‍ തടസമുണ്ട് എന്നാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പറയുന്നത്. ജവഹര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധന നടത്തിയതില്‍ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തിന് വേണ്ടി സ്ഥാപിച്ച കൊടിമരം ഇപ്പോഴും ഗ്രൗണ്ടില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് എന്ന് കണ്ടെത്തുകയായിരുന്നു.

നേരത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ജവഹര്‍ സ്‌റ്റേഡിയം നല്‍കിയപ്പോള്‍ മലിനമാക്കി എന്ന് ആരോപിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സി പി എമ്മിന് പിഴ ഈടാക്കിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനെ തുടര്‍ന്ന് പ്രചരണ സാമഗ്രികളും ചപ്പുചവറുകളും കൊണ്ട് മലിനമാക്കിയ കോര്‍പ്പറേഷന്‍ സ്റ്റേഡിയം രണ്ട് ദിവസം 20 ല്‍ അധികം ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ആണ് വൃത്തിയാക്കിയത് എന്ന് ആണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞിരുന്നത്.

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനം രാജിവെച്ച് ശങ്കര്‍ മോഹന്‍; 'വിവാദമല്ല കാരണം'കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനം രാജിവെച്ച് ശങ്കര്‍ മോഹന്‍; 'വിവാദമല്ല കാരണം'

ഈ ചെലവുകള്‍ കണക്കാക്കി 42700 രൂപ കോര്‍പ്പറേഷനില്‍ അടക്കണം എന്ന് സി പി ഐം മപാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതിയെ കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. മുഴുവന്‍ തുകയും ഈടാക്കാതെ ഡെപ്പോസിറ്റ് ആയി അടച്ച 25000 രൂപ തിരികെ നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എത്തിയിരുന്നു.

ഗര്‍ഭം ധരിക്കാന്‍ യുവതിയെ മനുഷ്യാസ്ഥി പൊടിപ്പിച്ച് തീറ്റിച്ച് ഭര്‍ത്താവ്; നിര്‍ദേശിച്ചത് ദുര്‍മന്ത്രവാദിഗര്‍ഭം ധരിക്കാന്‍ യുവതിയെ മനുഷ്യാസ്ഥി പൊടിപ്പിച്ച് തീറ്റിച്ച് ഭര്‍ത്താവ്; നിര്‍ദേശിച്ചത് ദുര്‍മന്ത്രവാദി

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫിന് ആണ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണം. 2022 ഏപ്രില്‍ ആറ് മുതല്‍ 10 വരെ ആയിരുന്നു സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. കണ്ണൂര്‍ ജില്ല ആതിഥ്യമരുളിയ പാര്‍ട്ടി കോണ്‍ഗ്രസ് ജവഹര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സംഘടിപ്പിച്ചിരുന്നത്.

English summary
Kannur Corporation said that the flagpole erected for CPM Party Congress should be removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X