കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ കര്‍ശനമാക്കി കണ്ണൂര്‍, ഉത്തരവ് പാലിച്ചില്ലെങ്കില്‍ നിയമനടപടികള്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് കര്‍ശനമാക്കാന്‍ ഒരുങ്ങി കണ്ണൂര്‍. ഫ്‌ളെക്‌സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും നീക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കോടതി നടപടികളിലേക്ക് നീങ്ങുകയാണ്. അനധികൃത ഫ്‌ളെക്‌സുകള്‍ സ്ഥാപിച്ചവര്‍ പിഴ ഒടുക്കിയില്ലെങ്കില്‍ കോടതി നടപടികള്‍ പാലിക്കേണ്ടി വരും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്ക് നോട്ടീസ് നല്കി. നോട്ടീസ് പ്രകാരം 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിലാണ് നിയമനടപടി.

<strong><br>21 മലയാളികള്‍ ഐസിസില്‍; വയനാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍, ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായേക്കും</strong>
21 മലയാളികള്‍ ഐസിസില്‍; വയനാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍, ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായേക്കും

നഗരപ്രദേശങ്ങളില്‍ ഫ്‌ളക്‌സ് നിയന്ത്രണവും നീക്കം ചെയ്യലും പ്രാവര്‍ത്തികമാകുന്നുണ്ടെങ്കിലും ഉള്‍നാട്ടില്‍ സ്ഥിതി മറിച്ചാണ്.ശുചീകരണത്തൊഴിലാളികളുടെ പ്രത്യേക സംഘമാണ് നഗരപ്രദേശങ്ങളില്‍ ഫ്‌ളക്‌സ് നീക്കം ചെയ്യുന്നതിനായി നിയോഗിച്ചിട്ടുള്ളത്.എന്നാല്‍ ഗ്രാമങ്ങളില്‍ ഇതിന് ആവശ്യത്തിന് തൊഴിലാളികളില്ലാത്തതിനാല്‍ ബോര്‍ഡ് നീക്കം ഫലപ്രദമാകുന്നില്ല.ഒക്ടോബര്‍ അവസാനത്തോടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് പൂര്‍ത്തിയായി വരുന്നതിനിടെയാണ് സംഘടനകള്‍ വീണ്ടും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്

flex-boards-

ഫ്‌ളെക്‌സ് നിയന്ത്രിക്കുന്നതിന് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.നടപടി സ്വീകരിക്കാന്‍ സാധിക്കാത്ത പക്ഷം ചീഫ് സെക്രട്ടറിടെ വിളിച്ച് വരുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.ഫ്‌ളെക്‌സുകള്‍ നിരോധിക്കുകയല്ല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് നിയന്ത്രിക്കുക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് ജില്ലകള്‍ നിരോധനം കാര്യക്ഷമമാക്കാന്‍ ത്വരിത നടപടികള്‍ സ്വീകരിച്ചത്.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ മറ്റ് സംഘകടനകള്‍ക്കോ ഒന്നും തന്നെ ഫ്‌ളക്‌സ് നിരോധനത്തില്‍ നിന്നും ഒഴിവില്ല.നിയമ വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യണെമെന്നാണ് നിലവിലെ കോടതി ഉത്തരവ്.

English summary
kannur corporation take immediate action on removal of illegal flex board in kannur district.it has been decided to took action on people or associations who is not willing to remove the board as per the corporation notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X