Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാന്‍ അവശ്യസാധനങ്ങളുമായി കണ്ണൂര്‍ കോര്‍പറേഷന്‍

കണ്ണൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായഅവശ്യ സാധനങ്ങളുമായി പോകുന്നകണ്ണൂര്‍ കോര്‍പ്പറേഷന്‍ വാഹനം മേയറും കലക്ടറും ഫ്‌ലാഗ് ഓഫ് ചെയ്തു. സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍, എന്നിവര്‍ കോര്‍പ്പറേഷനെ ഏല്‍പ്പിച്ച അവശ്യ സാധനങ്ങളും കൊണ്ട് മൂന്ന് വാഹനങ്ങളാണ് പുറപ്പെട്ടത്. കഴിഞ്ഞ ദിവസംമേയറും സംഘവും നേരിട്ട് കടകളില്‍ നിന്നും വസ്തുക്കള്‍ ശേഖരിച്ചിരുന്നു. അതോടൊപ്പം കണ്ണൂര്‍ മേഖല യൂത്ത് ലീഗ് സമാഹരിച്ച സാധനങ്ങളും കോര്‍പ്പറേഷനെ ഏല്‍പ്പിച്ചിരുന്നു.

സഹായ വാഗ്ദാനങ്ങള്‍ കൂടുതല്‍ ഉണ്ടെന്നും അതുമായി ഓഗസ്റ്റ് ഒന്നിന് ഒരു വാഹനം കൂടി വയനാടിലേക്ക് അയക്കുമെന്നും മേയര്‍ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.പി. രാജേഷ്, ഷമീമ ടീച്ചര്‍, വി.കെ ശ്രീലത, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍ മുന്‍ മേയര്‍ ടി.ഒ മോഹനന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍, കൗണ്‍സിലര്‍മാരായ കെ.പി. അബ്ദുല്‍ റസാഖ്,കൂക്കിരി രാജേഷ്, ജയസൂര്യ , അഷ്‌റഫ് ചിറ്റുള്ളി അസി. കലക്ടര്‍സെക്രട്ടറി ടി.അജേഷ് , അഡി.സെക്രട്ടറി ജയകുമാര്‍ ഡി എന്നിവര്‍ പങ്കെടുത്തു.

kannur-corporation

ഇതിനിടെ കണ്ണൂര്‍ജില്ലയില്‍ മഴക്കാലക്കെടുതികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനും ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡി എം ഒ മാര്‍, വിവിധ പ്രോഗ്രാം ഓഫീസര്‍മാര്‍, മേജര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍, ബ്ലോക്ക് തല മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. നിലവില്‍ ജില്ലയില്‍ പ്രതിരോധ മരുന്നുകള്‍, ആന്റിബയോട്ടിക് കള്‍, ബ്ലീച്ചിങ് പൗഡര്‍, ഗ്ലൌസ് തുടങ്ങിയ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തു വച്ചിട്ടുണ്ട്. ക്ഷാമം നേരിടുകയാണെങ്കില്‍ അടിയന്തര ഘട്ടങ്ങളില്‍ ഇത് വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം സ്ഥാപനമേധാവികള്‍ക്ക് നല്‍കി.

ജില്ലയിലെ ആംബുലന്‍സുകള്‍, ആരോഗ്യ വകുപ്പിന്റെ മറ്റു വാഹനങ്ങള്‍ എല്ലാം തന്നെ കേടുപാടുകള്‍ മാറ്റി ദുരന്തങ്ങളെ നേരിടുന്നതിനായി സജ്ജമാക്കേണ്ടത് ആണ് എന്ന് യോഗം നിര്‍ദേശിച്ചു. പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള ഗുളികകള്‍ നല്‍കുവാനും നിര്‍ദ്ദേശിച്ചു.

ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി കൃത്യമായി ഉറപ്പാക്കേണ്ടതാണ്. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ ദിവസവും ക്യാമ്പുകള്‍ സന്ദര്‍ശിക്കേണ്ടതും റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. നിലവില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+