എല്‍ഡിഎഫ് ഉപരോധത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പ്രവര്‍ത്തനംസ്തംഭിച്ചു

കണ്ണൂര്‍: വികസനമുരടിപ്പിന്റെ പര്യായമായി മാറിയ കണ്ണൂര്‍ കോര്‍പറേഷന്‍ മാറിയിരിക്കുകയാണെന്നും റോഡ് നിര്‍മാണത്തിന്റെ പേരില്‍ പച്ചക്കളളമാണ് മേയര്‍ ജനങ്ങള്‍ക്കു മുന്‍പാകെ പറയുന്നതെന്നും സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ആരോപിച്ചു. കണ്ണൂര്‍ നഗരത്തിലെ റോഡുകള്‍ കീറിമുറിച്ചു കുളമാക്കിയതിനെതിരെ എല്‍.ഡി.എഫ് കണ്ണൂര്‍ കോര്‍പറേഷന്‍ കമ്മിറ്റി നടത്തിയ കോര്‍പറേഷന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കി ജവഹര്‍ സ്‌റ്റേഡിയത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ചേലോറയില്‍ വാഗ്ദ്ധാനം ചെയ്ത ശ്മശാന നിര്‍മാണത്തിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എം. എല്‍. എ ഫണ്ട് ഉള്‍പ്പെടെ വിനിയോഗിച്ചു പ്രവര്‍ത്തനമാരംഭിച്ച ആറ്റടപ്പ ഡയാലിസസ് സെന്റര്‍ ഒരുവര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. ഏറ്റവും കുറഞ്ഞ പദ്ധതി പണം ചെലവഴിച്ച കോര്‍പറേഷനായി കണ്ണൂര്‍ മാറിയിരിക്കുകയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ പ്രവര്‍ത്തനംപൂര്‍ണമായി സ്തംഭിച്ചു.
രാവിലെ ഏഴരയ്ക്കു തന്നെ എല്‍. ഡി. എഫ് പ്രവര്‍ത്തകര്‍ കോര്‍പറേഷനിലെ ഒന്നാം കവാടം ഉപരോധിച്ചതിനാല്‍ ജീവനക്കാര്‍ക്ക് അകത്തു കയറാനിയില്ല. സി.പി. എം മുന്‍ജില്ലാസെക്രട്ടറി സി.രവീന്ദ്രന്‍ അധ്യക്ഷനായി. വിവിധ കക്ഷി നേതാക്കളായ കെ.പി പ്രശാന്ത്, എം.പി മുരളി, ഷഹാബുദ്ദീന്‍, എം. ഉണ്ണികൃഷ്ണന്‍, എന്‍. ചന്ദ്രന്‍, പി. പുരുഷോത്തമന്‍, എന്‍.സുകന്യ, ടി.രവീന്ദ്രന്‍ തുടങ്ങിയവര്‍ ഉപരോധസമരത്തിനു നേതൃത്വം നല്‍കി.












Click it and Unblock the Notifications