Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി പ്രൊഫഷനലായ യുവതിയുടെ ആത്മഹത്യ: ഒളിവില്‍പോയ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തലശേരി: കതിരൂര്‍ നാലാംമൈലില്‍ നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. കതിരൂര്‍ അയ്യപ്പമഠത്തിനടുത്ത മാധവി നിവാസില്‍ സച്ചിന്‍ (32) നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ജഡ്ജി നിസാര്‍ അഹമ്മദ് തള്ളിയത്. പിണറായി പടന്നക്കര സൗപര്‍ണികയില്‍ മേഘയെ (28) ജൂണ്‍ 10ന് രാത്രിയാണ് ഭര്‍തൃവീടിന്റെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്.

പണത്തിനും സ്വര്‍ണത്തിനുമായി സച്ചിന്‍ ഭാര്യയെ പീഡിപ്പിക്കാറുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇന്‍ക്വസ്റ്റ് സമയത്ത് മൃതദേഹത്തിലെ 11 മുറിവ് തഹസില്‍ദാര്‍ രേഖപ്പെടുത്തിയതാണ്. 16 മുറിവുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്. പൊലീസ് ശേഖരിച്ച സച്ചിന്റെ ഫോണ്‍കോള്‍ വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ വാദവും രേഖകളും പരിശോധിച്ചാണ് മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയത്.

MEGHA

കോഴിക്കോട്ടെ ഹൈലൈറ്റ് മാളില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായിരുന്ന മേഘയും ഫിറ്റ്നസ് പരിശീലകനായ സച്ചിനും ഏപ്രില്‍ രണ്ടിനാണ് വിവാഹിതരായത്. നേരത്തെ കതിരൂര്‍ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. സച്ചിന്റെ മാനസികവും ശാരീരികവുമായ പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് കേസ്.

മേഘയുടെ മരണത്തിനു കാരണം സച്ചിന്റെ സംശയരോഗത്താലുളള ശാരീരിക പീഡനമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് മനോഹരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. കതിരൂര്‍ നാലാം മൈലിയില്‍ ജിംനേഷ്യം നടത്തിപ്പുകാരനാണ് സച്ചിന്‍. പ്രണയവിവാഹമായിരുന്നു ഇരുവരുടെതും.

വിവാഹത്തിനു ശേഷം മേഘയ്ക്ക് കോഴിക്കോട്ടെ ഒരു ഐടി കമ്പനിയില്‍ ജോലി ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് ദമ്പതികള്‍ തമ്മിലുളള അഭിപ്രായ ഭിന്നത തുടങ്ങുന്നത്. മകള്‍ ഭര്‍തൃവീട്ടില്‍ അതിക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പിതാവിന്റെ പരാതി. സംഭവത്തിനു ശേഷം സച്ചിനെതിരെ മേഘയുടെ ബന്ധുക്കളുടെ പരാതിയില്‍ കതിരൂര്‍ പൊലിസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തിരുന്നു.

വിവാഹത്തിന് ശേഷം മേഘ തന്നില്‍ നിന്നും അകന്നുപോവുമോ എന്ന ആശങ്കയാല്‍ കടുത്ത സംശയരോഗിയായ സച്ചിന്‍ മേഘയുടെ ഫോണും ശമ്പളവും പിടിച്ചുവാങ്ങുകയും തന്റെ മകളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നു മേഘയുടെ പിതാവും ബന്ധുക്കളും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+