കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇല്യാസ് ഷിക്കാരി ബംഗ്ളാദേശ് അതിർത്തി കടന്നെത്തിയ കൊടും കുറ്റവാളി: എതിർത്തപ്പോൾ തട്ടിയത് മൂന്നു പേരെ

ഇല്യാസ് ഷിക്കാരി ബംഗ്ളാദേശ് അതിർത്തി കടന്നെത്തിയ കൊടും കുറ്റവാളി: എതിർത്തപ്പോൾ തട്ടിയത് മൂന്നു പേരെ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ക​ണ്ണൂ​രി​ൽ മാ​തൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാ​ര്യ​യെ​യും കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി ഇ​ല്യാ​സ് ഷി​ക്കാ​രിയെ (36) കണ്ണൂർ കോടതി റിമാൻഡ് ചെയ്തു. ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ വ​ച്ച് കോ​ൽ​ക്ക​ത്ത എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി പി സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി ഇ​ല്യാ​സ് ഷി​ക്കാ​രി (36)യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ക​ണ്ണൂ​രി​ലേക്ക് കൊ​ണ്ടു​വ​ന്ന​ത്.

ഹോട്ടൽ മുറികൾ വ്യാപകമായി ക്യാൻസൽ ചെയ്യുന്നു, കൊറോണയിൽ പണി കിട്ടി ടൂറിസം മേഖലഹോട്ടൽ മുറികൾ വ്യാപകമായി ക്യാൻസൽ ചെയ്യുന്നു, കൊറോണയിൽ പണി കിട്ടി ടൂറിസം മേഖല

ഇ​യാ​ളെ പി​ടി​കൂ​ടി​യ​ശേ​ഷം കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചും പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴും പോ​ലീ​സി​നെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ക്ര​മി​ച്ചും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ഏ​റെ​പ​ണി​പ്പെ​ട്ടാ​ണ് വി​മാ​ന​മാ​ർ​ഗം പോ​ലീ​സ് ക​ണ്ണൂ​രി​ലെ​ത്തി​ച്ച​ത്.

ilyas-158

കൊ​ള്ള​സം​ഘ​ത്തി​ന്‍റെ നേ​താ​വും മൂ​ന്നു കൊ​ല​ക്കേ​സി​ലും നി​ര​വ​ധി ക​വ​ർ​ച്ചാ​കേ​സു​ക​ളി​ലും പ്ര​തി​യാ​യ ഇ​യാ​ൾ ഇ​ല്യാ​സ് ഖാ​ൻ, സ​ജീ​വ് എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. മ​റ്റൊ​രു ക​വ​ർ​ച്ചാ​കേ​സിൽ ​ഡ​ൽ​ഹി​യി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ആ​ല​ങ്കീ​റി (32) നെ ​ക​ണ്ണൂ​ർ സി​റ്റി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ​ചെ​യ്ത​പ്പോഴാ​ണ് ഇ​ല്യാ​സാ​ണ് ക​ണ്ണൂ​രി​ലെ ക​വ​ർ​ച്ച​യി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്ന് വ്യ​ക്ത​മാ​യ​ത്.

മാതൃഭുമി ന്യൂസ് എഡിറ്റർ കെ.​വി​നോ​ദ് ച​ന്ദ്ര​ൻ, ഭാ​ര്യ സ​രി​ത​കു​മാ​രി എ​ന്നി​വ​രെ ക​ണ്ണൂ​ർ സി​റ്റി ഉ​രു​വ​ച്ചാ​ലി​ലെ വീ​ട്ടി​ൽ വ​ച്ച് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് കെ​ട്ടി​യി​ട്ട് പ​ണ​വും സ്വ​ർ​ണ​വു​മ​ട​ക്കം 20 ല​ക്ഷം രൂ​പ​യു​ടെ മു​ത​ലു​ക​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഇ​ന്ത്യ​യു​ടെ​യും ബം​ഗ്ലാ​ദേ​ശി​ന്‍റെ​യും പാ​സ്പോ​ർ​ട്ട് സ്വ​ന്ത​മാ​യു​ള്ള ഇ​ല്യാ​സ് ക്രൂ​ര​നാ​യ ക​വ​ർ​ച്ച​ക്കാ​ര​നാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ധാ​ർ​വാ​ർ, ഹു​ബ്ലി, ഭോ​പ്പാ​ൽ, ഡ​ൽ​ഹി, ബം​ഗ​ളൂ​രു, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഈ ​സം​ഘം ക​വ​ർ​ച്ച​യ്ക്കി​ടെ കൊ​ല​പാ​ത​ക​വും ന​ട​ത്തി​യി​ട്ടു​ണ്ട്. എ​തി​ർ​ത്തു​നി​ൽ​ക്കു​ന്ന ഇ​ര​യെ നി​ഷ്ക​രു​ണം കൊ​ല്ലാ​ൻ മ​ടി​ക്കാ​ത്ത​യാ​ളാ​ണ് ഇ​ല്യാ​സ്.

ഇ​ല്യാ​സ് കൂ​ടി പി​ടി​യി​ലാ​യ​തോ​ടെ ക​ണ്ണൂ​രി​ലെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ആ​റം​ഗ​സം​ഘ​മാ​ണ് ക​ണ്ണൂ​രി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​നി ഈ ​കേ​സി​ൽ ര​ണ്ടു​പേ​രെ​കൂ​ടി കി​ട്ടാ​നു​ണ്ട്. ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ർ​ണാ​ഭ​ര​ണ​മ​ട​ക്ക​മു​ള്ള മു​ത​ലു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇതു രാജ്യാന്തര അതിർത്തി കടന്ന് വിൽപന നടത്തിയെന്ന സംശയത്തിലാണ് പൊലിസ് '

English summary
Kannur court remanded Ilyas Shikkari in robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X