കണ്ണൂർ ജില്ലയില്‍ 450 പേര്‍ക്കുകൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ശതമാനം
394 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി
ജില്ലയില്‍ തിങ്കളാഴ്ച 450 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 436 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്നു പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ശതമാനം. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 159344 ആയി.

ഇവരില്‍ 394 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 154531 ആയി. 832 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2955 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2177 പേര്‍ വീടുകളിലും ബാക്കി 778 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13158 പേരാണ്. ഇതില്‍ 12380 പേര്‍ വീടുകളിലും 778 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1255853 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1255092 എണ്ണത്തിന്റെ ഫലം വന്നു. 761 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Recommended Video
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 9
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 19
തലശ്ശേരി നഗരസഭ 12
ആലക്കോട് 11
അഞ്ചരക്കണ്ടി 2
ആറളം 2
അഴീക്കോട് 3
ചപ്പാരപ്പടവ് 14
ചെമ്പിലോട് 5
ചെങ്ങളായി 9
ചെറുകുന്ന് 6
ചെറുപുഴ 4
ചെറുതാഴം 11
ചിറക്കല്‍ 12
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 4
ധര്‍മ്മടം 8
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 1
എരുവേശ്ശി 4
ഏഴോം 2
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 15
കതിരൂര്‍ 6
കല്യാശ്ശേരി 3
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 4
കൊളച്ചേരി 2
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 9
കുറ്റിയാട്ടൂര്‍ 2
മാടായി 3
മാലൂര്‍ 7
മാങ്ങാട്ടിടം 8
മാട്ടൂല്‍ 1
മയ്യില്‍ 1
മുണ്ടേരി 1
മുഴക്കുന്ന് 1
നടുവില്‍ 6
നാറാത്ത് 2
ന്യൂമാഹി 4
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 20
പരിയാരം 10
പാട്യം 10
പട്ടുവം 1
പായം 5
പയ്യാവൂര്‍ 6
പെരളശ്ശേരി 3
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 4
പിണറായി 14
രാമന്തളി 18
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 1
ഉളിക്കല്‍ 5
വളപട്ടണം 1
വേങ്ങാട് 13
എറണാകുളം 1
വിദേശത്തുനിന്നും വന്നവര്‍:
തളിപ്പറമ്പ് നഗരസഭ 1
എരമം കുറ്റൂര്‍ 1
മാടായി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 3
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
മുണ്ടേരി 1
പെരളശ്ശേരി 1












Click it and Unblock the Notifications