കണ്ണൂർ ജില്ലയിൽ ആശങ്കയായി കോവിഡ് രോഗവ്യാപനം; ടിപിആർ 13.75 ശതമാനം
ജില്ലയിൽ ഇതുവരെ 186453 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കണ്ണൂർ: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോൾ വലിയൊരു പങ്ക് കണ്ണൂർ ജില്ലയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജില്ലയിൽ രോഗവ്യാപനം രൂക്ഷമാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ജില്ലയിൽ 1123 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 957 പേർ രോഗമുക്തി നേടുകയും ചെയ്തു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.75 ശതമാനമാണ്.

ജില്ലയിൽ ഇതുവരെ 186453 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 177893 പേർ രോഗമുക്തി നേടിയപ്പോൾ 1075 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 5714 പേർ നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആശുപത്രികളും വീടുകളിലുമായി ചികത്സയിൽ കഴിയുന്നുണ്ട്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 1090 പേരും സമ്പർക്ക രോഗികളാണ്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ നിന്ന് ഇതുവരെ 1498247 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഇനിയും 850 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Recommended Video
സംസ്ഥാനത്ത് ഇന്ന് 20,772 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,651 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,622 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 932 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.












Click it and Unblock the Notifications