Get Updates
Get notified of breaking news, exclusive insights, and must-see stories!

എംവി ഗോവിന്ദന്‍ പങ്കെടുത്ത കീഴാറ്റൂരിലെ എല്‍ഡിഎഫ് കുടുംബ സംഗമം സിപിഐ ബഹിഷ്‌കരിച്ചു

തളിപറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ വീണ്ടും തുറന്ന പോര്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് നടത്തി വരുന്ന കുടുംബ സംഗമത്ത ചൊല്ലിയാണ് സിപിഐ- സിപിഎം പോര് മൂര്‍ച്ഛിച്ചത്. നേരത്തെ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനും സിപിഎം നേതാവുമായ കോമത്ത് മുരളീധരന്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു.

കോമത്ത് മുരളിധരന്‍ എല്‍ഡിഎഫ് കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് സിപിഎം സ്വന്തം നിലയില്‍ കുടുംബ സംഗമം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇതു പിന്നീട് എല്‍ഡിഎഫ് കുടുംബ സംഗമമാക്കി മാറ്റുകയായിരുന്നു. തളിപ്പറമ്പ് നോര്‍ത്ത് എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി നടത്തിയ കുടുംബസംഗമം സിപിഎം പരിപാടിയാക്കിയെന്ന് ആരോപിച്ച് സിപിഐ ബഹിഷ്‌ക്കരിക്കുകയായിരുന്നു.

kannur

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത കുടുംബസംഗമത്തില്‍ ഘടക കക്ഷിയായ സിപിഐ പ്രവര്‍ത്തകരും മണ്ഡലം നേതാക്കളും പങ്കെടുത്തില്ല. ഈ മാസം 18 ന് കീഴാറ്റൂരില്‍ ബദല്‍ കുടുംബ സംഗമം നടത്താനാണ് സിപിഐ തീരുമാനം. സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് ചേക്കേറിയ കോമത്ത് മുരളീധരനെ ഒഴിവാക്കുന്നതിനാണ് സിപിഎം കുടുംബ സംഗമം സ്വന്തം പേരില്‍ നടത്താന്‍ തുനിഞ്ഞിറങ്ങിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കേരള ജനതയെ ഇനിയും മികച്ച ഗുണനിലവാരമുള്ള ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി എല്‍ഡിഎഫ് കുടുംബസംഗമം കീഴാറ്റൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമങ്ങള്‍ മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് വ്യാജവാര്‍ത്തകള്‍ പടച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിനെയെല്ലാം അതിജീവിച്ച് ഇടതുപക്ഷം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തില്‍ തന്നെ അറിയപ്പെടുന്ന തളിപ്പറമ്പിലെ രാജരാജേശ്വരക്ഷേത്രം തൃച്ചംബരം, കാഞ്ഞിരങ്ങാട്, പറശിനിക്കടവ്, നീലിയാര്‍ കോട്ടം എന്നിവയെല്ലാം ഉള്‍പ്പെടുത്തി വിപുലമായ ഒരു ടൂറിസം സര്‍ക്യൂട്ടിന് രൂപം നല്‍കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടെറി എംവി ജയരാജന്‍, ടികെ ഗോവിന്ദന്‍, നടന്‍ സന്തോഷ് കീഴാറ്റൂര്‍, കെ സന്തോഷ്, പികെ ശ്യാമള, ടി ബാലകൃഷ്ണന്‍, ഒ സുഭാഗ്യം, തോമസ് ചൂരനോലി, മീത്തല്‍ കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി മുജീബ് റഹ്‌മാനെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നാണ് സിപിഐ വിട്ടു നിന്നതിനെ കുറിച്ചു സിപിഎം നേതാവ് പുല്ലായി കൊടി ചന്ദ്രന്‍ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+