സ്വന്തം നഗ്നചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിട്ടു: വെട്ടിലായി കണ്ണൂരിലെ സിപിഎം നേതാവ്,പാർട്ടി നടപടിയ്ക്ക്?
പയ്യന്നൂര്‍: സിപിഎം പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് നേതാവ് നഗ്നചിത്രം അയച്ച സംഭവം വിവാദത്തിൽ. പാര്‍ട്ടി അണികളും വര്‍ഗബഹുജന സംഘടനാപ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് തന്റെ നഗ്ന സന്ദേശചിത്രങ്ങളച്ചത്. ഇതോടെ സിപിഎം നേതാവിനെതിരെ നടപടിക്ക് സമ്മര്‍ദ്ദമേറി വരികയാണ്.
കൊവിഡ് ബാധിതൻ ജനശതാബ്ദിയിൽ യാത്ര ചെയ്തു: കൊച്ചിയിൽ ഇറക്കി ആശുപത്രിയിലാക്കി, സഹപ്രവർത്തകർക്ക് പരിശോധന
സംഭവമന്വേഷിച്ച ജില്ലാകമ്മിറ്റി അംഗങ്ങള്‍ സഖാവിന് ജാഗ്രതകുറവും വീഴ്ചയുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടി തല നടപടിയെടുക്കണമെന്ന വികാരം പ്രവര്‍ത്തകരില്‍ ശക്തമായി നിലനില്ക്കുന്നതില് പാര്‍ട്ടി ശാസനയോ തരംതാഴ്ത്തലോയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ നേതാവിനെതിരെയുള്ള ആരോപണത്തിനു പിന്നില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണെന്ന ആരോപണവും ശക്തമാണ്.
നേതാവിനെതിരെ പരാതി ശക്തമായ സാഹചര്യത്തിലാണ് ജില്ലാകമ്മിറ്റി അടിയന്തിരമായി അന്വേഷണസമിതിയെ നിയോഗിച്ചത്. പാര്‍ട്ടിയുടെ ഉത്തരവാദിത്വമുള്ള നേതാവായതിനാല്‍ ഇരുചെവിയറിയാതെ പ്രശ്നംപരിഹരിക്കാനായിരുന്നു നീക്കം. എന്നാല്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും വിവരം ചോരുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചത്.പയ്യന്നൂരിലെ ഒരുപ്രമുഖനേതാവിനാണ ഗുരുതരമായ കൈപ്പിഴയും ജാഗ്രതക്കുറവുമുണ്ടായത്.
കുളിമുറിയിൽ നിന്നുള്ള സ്വന്തം നഗ്ന ചിത്രങ്ങളാണ് നേതാവ് അയച്ചത്. സിപി എം പ്രവര്‍ത്തകരും അണികളും വര്‍ഗബഹുജന സംഘടനാ നേതാക്കളുമടക്കം നാനൂറോളം പേരുള്ള നാട്ടുഗ്രാമം മുത്തത്തിയെന്ന വാട്സ് ആപ്പ് കൂട്ടായ്മയാണിത്. തുടർന്ന് അബദ്ധം മനസ്സിലാക്കി ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷന് പതരം ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതോടെ ഫോട്ടോ ഗ്രൂപ്പിൽ തന്നെ കിടക്കുകയും ചെയ്തു. ഇതിന്പിന്നാലെ നേതാവ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുകയും ചെയ്തു. മറ്റാർക്കോ അയച്ച ചിത്രം അബദ്ധത്തിൽ ഗ്രൂപ്പിലെത്തിയതാവാമെന്നാണ് കരുതുന്നത്. ഗ്രൂപ്പില്‍ നിന്നും നേതാവ് പുറത്തുപോയെങ്കിലും വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ഇതോടെയാണ് ജില്ലാകമ്മിറ്റിയില്‍ പരാതിയെത്തിയത്.
നേരത്തെ സിപിഎമ്മില്‍ വിഭാഗീയത നിലനില്‍ക്കുന്ന പയ്യന്നൂരില്‍ പുതിയ സംഭവവികാസങ്ങള്‍ സിപിഎം നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്. പാര്‍ട്ടി അണികളില്‍ സ്വീകാര്യതയുള്ള നേതാവിനെതിരെയുള്ള ആരോപണം എതിരാളികള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നഗ്ന ചിത്രവുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചരണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്ത് വിവാദങ്ങളില്‍ നിന്നും തലയൂരാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നതെന്നാണ് സൂചന.
പയ്യന്നൂരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സിപിഎമ്മില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. നേതാക്കള്‍ പ്രകടമായി വ്യത്യസ്ത ചേരിയിലാണുള്ളത്. സിറ്റിങ് എം എല്‍എയെ തൽ സ്ഥാനത്തു നിന്നും മാറണമെന്ന ആവശ്യം ശക്തമായിരുന്നു. ജില്ലാനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ നേതാവിന് സീറ്റുകൊടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സിറ്റിങ് എംഎല്‍എയ്ക്കു ഒരു തവണ കൂടി അവസരം കൊടുക്കണമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഇതോടെയാണ് വിഭാഗീയ നീക്കങ്ങളുടെ മുനയൊടിഞ്ഞത്.