Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ് തില്ലങ്കേരിയെ നിയമകുരുക്കിലാക്കാന്‍ സി.പി.എം: ജാമ്യം റദ്ദാക്കാന്‍ നീക്കം തുടങ്ങി

നിരന്തരം തലവേദന സൃഷ്ടിക്കുന്ന ആകാശ് തില്ലങ്കേരിയെ പൂട്ടാനുള്ള നീക്കങ്ങളാണ് സി.പി.എം നടത്തുന്നത്. ഷുഹൈബ് വധ കേസില്‍ മുഖ്യപ്രതിയാണ് ആകാശ് തില്ലങ്കേരി

akash

തലശേരി: പാര്‍ട്ടി നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിച്ച ആകാശ് തില്ലങ്കേരിയെ നിയമകുരുക്കിലാക്കാന്‍ സി.പി.എം നേതൃത്വം നീക്കം തുടങ്ങി. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസയച്ചു.

ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന പബ്ളിക്ക് പ്രൊസിക്യൂട്ടര്‍ അഡ്വ.കെ. അജിത്ത് കുമാറിന്റെ ഹരജിയിലാണ് നോട്ടീസ് അയച്ചത്. വരുന്ന മാര്‍ച്ച് ഒന്നിന് തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് നോട്ടീസില്‍ ഉത്തരവിട്ടിട്ടുളളത്. ആകാശ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി മട്ടന്നൂര്‍ പൊലിസാണ് കോടതിയെ സമീപിച്ചത്

സൈബര്‍ പോരാളിയും സി.പി.എം നേതൃത്വത്തെ വെല്ലുവിളിച്ചു വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യ പ്രേരിതമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സി.പി.എമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ആകാശ് തില്ലങ്കേരിയെ നിയമപരമായി പൂട്ടാനുള്ള അണിയറ നീക്കങ്ങളാണ് സി.പി.എം നടത്തുന്നത്.

നേരത്തെ കാപ്പ ചുമത്തുന്നതിനും നീക്കം നടത്തിയിരുന്നു. മട്ടന്നൂര്‍, മുഴക്കുന്ന് പൊലിസ് സ്റ്റേഷനുകളില്‍ ആകാശ് തില്ലങ്കേരി ക്കെതിരെ രണ്ടു കേസുകള്‍ സോഷ്യല്‍ മീഡിയയിലുടെ അപമാനിച്ചതിന് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കേസില്‍ ജാമ്യം നേടിയിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച ഷുഹൈബ് വധ കേസില്‍ മുഖ്യപ്രതിയാണ് ആകാശ് തില്ലങ്കേരി

ഈ കേസില്‍ ആകെ 17 പ്രതികളാണുള്ളത്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ രണ്ടുപേരെ സി.പി.എം നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.ആകാശ് തില്ലങ്കേരിക്കു പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ സി.പി. എം രാഷ്ട്രീയ വിശദീകരണയോഗം ചേര്‍ന്നിരുന്നു. സി. പി. എം നേതാക്കളായ പി.ജയരാജന്‍, എം.വി ജയരാജന്‍, പി. പുരുഷോത്തമന്‍ ഡി.വൈ. എഫ്.ഐ അഖിലേന്ത്യാജോയന്റെ് സെക്രട്ടറി എം. ഷാജര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചിരുന്നു.

ആകാശിനെ തളളിപറഞ്ഞുകൊണ്ടാണ് സി.പി. എം നേതാക്കള്‍ തില്ലങ്കേരിയില്‍ പ്രസംഗിച്ചത്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് അവരുടെ വഴിയെന്നും പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴിയെന്നുമാണ് പി.ജയരാജന്‍ തില്ലങ്കേരിയില്‍ പ്രസംഗിച്ചത്. ആകാശല്ല തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖമെന്നു പറഞ്ഞ ജയരാജന്‍ പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ കരുത്തെന്നാണ് പ്രസംഗിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പി.ജയരാജനെ അനുകൂലിച്ചിരുന്ന ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞതോടെയാണ് നിയമകുരുക്കിലാക്കി ആകാശിന്റെ ഒതുക്കാന്‍ പൊലിസിന്റെ സഹായത്തോടെ സി.പി. എം നേതൃത്വം നീക്കം തുടങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+