Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറിയിലെ കണക്കില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്തു; ചീഫ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താവക്കരയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലെ കണക്കില്‍ തിരിമറി നടത്തി ഏഴരക്കോടി തട്ടിയ കേസില്‍ പ്രതിയായ ചീഫ് അക്കൗണ്ടന്റിനെ രണ്ടാം ദിനവും കണ്ണൂര്‍ ടൗണ്‍ സിഐ പിഎ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. കേസിലെ പ്രതിയായ മുന്‍ ചീഫ് അക്കൗണ്ടന്റ് ചിറക്കല്‍ സ്വദേശിനി കെ.സിന്ധു ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

താവക്കര കൃഷ്ണ ജ്വല്ലറിയിലെ ജിഎസ്ടി നികുതിയിനത്തില്‍ അടയ്‌ക്കേണ്ട തുകയുടെ കണക്കില്‍ തിരിമറി നടത്തി കോടികള്‍ വെട്ടിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കണ്ണൂരിലെ കൃഷ്ണ ജൂവല്‍സ് മാനേജിങ് പാര്‍ട്ണര്‍ സിവി രവീന്ദ്രനാഥ് നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു പ്രതി. ഇവര്‍ പൊലീസ് അറസ്റ്റു ചെയ്തു പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

kannur

ഇത് പരിഗണിച്ചാണ് ചോദ്യം ചെയ്യലിന് മൂന്ന് ദിവസം ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. അറസ്റ്റ് പാടില്ലെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2004 മുതല്‍ ജ്വല്ലറിയില്‍ ജീവനക്കാരിയാണ് സിന്ധു. ചീഫ് അക്കൗണ്ടന്റായ ഇവര്‍ 2009 മുതല്‍ പല തവണയായി ജ്വല്ലറി അക്കൗണ്ടില്‍ നിന്ന് ഏഴ് കോടിയിലധികം തട്ടിയെടുത്തെന്നാണ് പരാതി. വിവിധ നികുതികളിലായി സ്ഥാപനം അടയ്‌ക്കേണ്ട തുകയുടെ കണക്കിലാണ് തിരിമറി നടത്തിയത്.

കൃത്രിമ രേഖയുണ്ടാക്കി തുക ഇരട്ടിപ്പിച്ച് കാണിച്ചു. സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം മാറ്റിയെന്നാണ് കേസ്. ജ്വല്ലറി നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ സിന്ധു നിഷേധിച്ചു. തുക ജ്വല്ലറി അക്കൗണ്ടില്‍ തന്നെ കാണിച്ചിട്ടുണ്ടെന്നാണ് വാദം. വിദേശത്ത് ഒളിവില്‍ പോയിട്ടില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.

സിന്ധുവിന്റെ ഭര്‍ത്താവ് ബാബു, അമ്മ സരസ്വതി, സിന്ധു എന്നിവരുടെ അക്കൗണ്ടിലേക്ക് ജ്വല്ലറിയുടെ അക്കൗണ്ടില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കഴിഞ്ഞ മെയ് മാസം നടത്തിയ സാമ്പത്തിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സിന്ധുവിനെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചു മാനേജിങ് ഡയറക്ടര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതിനല്‍കിയത്. ഇതിനു ശേഷം ഇവര്‍ ഗള്‍ഫിലേക്ക് മുങ്ങുകയും മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+