Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.കെ രാഗേഷ് കോര്‍പറേഷന്‍ കൗണ്‍സില്‍ സ്ഥാനംരാജിവയ്ക്കണമെന്ന് കണ്ണൂര്‍ ഡി.സി.സി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ രാഗേഷിനെതിരെ നടപടി കര്‍ശനമാക്കി ജില്ലാകോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടി വിപ്പ് പി.കെ രാഗേഷ് കോര്‍പറേഷന്‍ കൗണ്‍സില്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്തുവന്നു. കെ.പി.സി.സി അധ്യക്ഷന്‍കെ.സുധാകരന്റെ നിര്‍ദ്ദേശം മറികടന്നു

പളളിക്കുന്ന് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി. എഫിനെതിരെ പ്രത്യേക ഗ്രൂപ്പായി മത്‌സരിച്ചുവിജയിക്കുന്നതിന് നതൃത്വം നല്‍കിയ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാനും മുന്‍ഡെപ്യൂട്ടി മേയറുമായി പി.കെ രാഗേഷ് ഉള്‍പ്പെടെയുളള ഒന്‍പതുപേര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുത്തത്.

kannur

പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക്‌തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ മെമ്പര്‍മാരെ അറിയിക്കാതെ 5350 മെമ്പര്‍ഷിപ്പ് ഏകപക്ഷീയമായി തള്ളിക്കുകയും, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെന്ന് ആരോപിച്ചു കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ രാഗേഷ്, ചേറ്റൂര്‍ രാഗേഷ്, എം.കെഅഖില്‍ ,പി.കെ,രഞ്ജിത്ത് പി.കെസൂരജ് . കെ.പിരതീപന്‍ , എം വി പ്രദീപ് കുമാര്‍ എന്നിവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും, കെ.പി അനിത കെ പിചന്ദ്രന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായും ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടതായി ഡിസീസ് പ്രസിഡന്റ് അറിയിച്ചു. പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക ചുമതല കെപിസിസി അംഗം രാജീവന്‍ എളയാവൂരിന് നല്‍കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറാണ് പി.കെ രാഗേഷ്.

ജനകീയ ജനാധിപത്യ സമിതിയെന്ന പേരിലാണ് പി.കെ രാഗേഷിനെ അനുകൂലിക്കുന്നവര്‍ പളളിക്കുന്ന് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ മത്‌സരിച്ചത്. പി.കെ രാഗേഷിന്റെ സഹോദരനാണ് എം.കെ രഞ്ജിത്ത്. ബാങ്ക്പ്രസിഡന്റായി വരുമെന്നു കരുതുന്ന നേതാവാണ് രഞ്ജിത്ത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് പളളിക്കുന്ന്.കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ തെരഞ്ഞെടുപ്പില്‍നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പി.കെ രാഗേഷ് വിഭാഗം തയ്യാറിയിരുന്നില്ല.

പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായകനായ കെ.സുധാകരനെ വെല്ലുവിളിച്ചു നേടിയ വിജയത്തോടെ പി.കെ രാഗേഷ് വീണ്ടും പാര്‍ട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. യു.ഡി.എഫ് പാനലിനെ സമ്പൂര്‍ണമായി പരാജയപ്പെടുത്തിയാണ് ബാങ്ക് ഭരണം രാഗേഷ് വിഭാഗം പിടിച്ചെടുത്തത്. . നേരത്തെ കോണ്‍ഗ്രസ് വിമതനായി മത്‌സരിച്ചു ജയിച്ച പി.കെ രാഗേഷ് ഒന്നാം കോര്‍പറേഷന്‍ ഭരണത്തില്‍ സീറ്റുകള്‍ സമാസമമായതിനെ തുടര്‍ന്ന് എല്‍.ഡി. എഫിനെ പിന്‍തുണച്ചു ഡെപ്യൂട്ടി മേയറാവുകയായിരുന്നു. പിന്നീട് നടന്ന സമവായ ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങുകയും എല്‍.ഡി. എഫിന് ഭരണം നഷ്ടപ്പെടുകയുമായിരുന്നു. ഇപ്പോള്‍ പളളിക്കുന്ന് സഹകരണബാങ്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഡയരക്ടര്‍മാരും പി.കെ.രാഗേഷിന്റെ പാനലില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

3315 അംഗങ്ങളാളാണ് ബാങ്കിലുള്ളത്. ഇതില്‍ പോള്‍ ചെയ്തത് 1550 വോട്ടുകളാണ്. 500 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒന്‍പതുപേരും ജയിച്ചത്. യു.ഡി. എഫ് സ്ഥാനാര്‍ത്ഥികളായിമത്‌സരിച്ച കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി തോല്‍ക്കുകയായിരുന്നു. ഇടതുമുന്നണിസ്ഥാനാര്‍ത്ഥികള്‍ മത്‌സരരംഗത്തുണ്ടായിരുന്നില്ല. നേരത്തെ ഇന്ദിരാഗാന്ധിസഹകരണാശുപത്രി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിപ്പ് ലംഘിച്ചു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിന് കെ.പി.സി.സി അംഗം മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഇതിനുസമാനമയാണ് ഇപ്പോള്‍ പി.കെ രാഗേഷിനെയും പുറത്താക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+