കണ്ണൂരിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ചനിലയിൽ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളേയും 3 കുട്ടികളേയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുട്ടി ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പാടിയോട്ട് ചാല്‍ വാച്ചാലിലാണ് സംഭവം. ശ്രീജ വെമ്പിരിഞ്ഞന്‍, ഇവരുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജി, ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ 3 മക്കള്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ശ്രീജയുടെ 3 മക്കളുടെ മൃതദേഹം സ്റ്റെയർകേസിന് സമീപം ആണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ശ്രീജ. ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിൽ. പോലീസ് എത്തി വാതിൽ തുറക്കുകയായിരുന്നു.













Click it and Unblock the Notifications