Get Updates
Get notified of breaking news, exclusive insights, and must-see stories!

'മക്കളെ കൊന്നിട്ടുണ്ട്, ഞങ്ങളും മരിക്കും'; രാവിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ശ്രീജ പറഞ്ഞത്

കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച വാർത്ത കേട്ട ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇതുവരെ മുക്തരായിട്ടില്ല. ദമ്പതികളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇപ്പോേൾ സംഭവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവം കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയെന്ന് സംശയം.

പാടിച്ചാൽ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സുജിൻ(12) സൂരജ്(10) സുരഭി(എട്ട്) ശ്രീജയുടെ രണ്ടാംഭർത്താവ് ഷാജി എന്നിവരെയാണ് ശ്രീജയുടെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മരിക്കുന്നതിന് മുമ്പ് ശ്രീജ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. ശ്രീജയുടെ കോൾ ലഭിച്ചതിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അഞ്ച് പേരും മരിച്ചിരുന്നു. ശ്രീജ വിളിച്ചതിന് പിന്നാലെ നാട്ടുകാരേയും പോലീസ് വിവരം അറിയിച്ചിരുന്നു. പുറത്ത് നിന്ന് കതക് അടച്ച നിലയിലായിരുന്നു. പോലീസ് തുറന്ന് അകത്ത് കയറിയപ്പോഴേക്കും മരിച്ച നിലയിൽ കാണുകയായിരുന്നു.

Kannur

ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ശ്രീജ ചെറുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. മക്കളെ കൊന്നിട്ടുണ്ട്, തങ്ങളും മരിക്കാൻ പോവുകയാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഭർത്താവുമായി അകന്നുകഴിയുകയായിരുനു്ന ശ്രീജ ഒരാഴ്ച മുമ്പാണ് ഷാജിയെ വിവാഹം കഴിച്ചത് രണ്ടാഴ്ച മുൻപ് തന്നെ ഇവർ ഒരുമിച്ച് ഈ വീട്ടിൽ താമസിക്കുന്നുണ്ട്.

പാടിച്ചാലിലെ വീട്ടിൽ ശ്രീജയും ഷാജിയും താമസിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ഭർത്താവ് സുനിലുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ശ്രീജ ഷാജിയെ വിവാഹം കഴിച്ചതോടെ സുനിൽ മറ്റൊരിടത്താണഅ് താമസലിക്കുന്നത്. ശ്രീജയ്‌ക്കെതിരെ സുനിൽ പോലീസിലും പരാതി നൽകിയിരുന്നു. ഇവരുടെ പ്രശ്‌നം പരിഹാരത്തിനായി ബുധനാഴ്ച മധ്യസ്ഥ ചർച്ച നടത്താൻ പോലീസ് തീരുമാനിച്ചിരുന്നു.

ശ്രീജ ഷാജിയെ വിവാഹംകഴിച്ചതോടെ സുനിൽ പോലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ സംരക്ഷിക്കണമെന്നും ഭാര്യയും രണ്ടാംഭർത്താവും കുട്ടികളെ കൊന്നുകളഞ്ഞേക്കുമെന്നാണ് ഇദ്ദേഹം പരാതിപ്പെട്ടിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞതായി മാതൃഭൂമി. കോം റിപ്പോർട്ട് ചെയ്യുന്നു.
ഷാജി വിവാഹിതനാണ്. ഭാ​ര്യയുമായുള്ള ബന്ധം വേർപെടുത്താതെയാണ് ശ്രീജയെ വിവാഹം കഴിച്ചത്, ശ്രീജയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് തങ്ങളറിഞ്ഞില്ലെന്നായിരുന്നു ശ്രീജയുടെ സഹോദരി പറഞ്ഞത്.

ശ്രീജയുടെ ആദ്യ ഭർത്താവ് സുനിൽ നല്ല സ്വഭാവക്കാരൻ ആണെന്നും ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുള്ളതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും ഇവർ പറയുന്നു. കഴിഞ്ഞയാഴ്ച വാട്‌സാപ്പിൽ ഫോട്ടോ കണ്ടപ്പോഴാണ് ഇവരുടെ കല്യാണം കഴിഞ്ഞകാര്യം അറിഞ്ഞതെന്നാണ് ശ്രീജയുടെ സഹോദരി പറയുന്നത്. അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ വീട് ഡിവൈ.എസ്.പി. ഇ.പ്രേമചന്ദ്രൻ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും എന്ന് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+