രണ്ടാം വിവാഹം ഒരാഴ്ച മുമ്പ്, എന്നും പ്രശ്നങ്ങൾ; കണ്ണൂരിലെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ ഒരു വീട്ടിലെ 5 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെയാണ് ദമ്പതികളേയും 3 മക്കളേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീജയും ശ്രീജയുടെ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ രണ്ടാം ഭർത്താവ് ഷാജി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ശ്രീജ ഒരാഴ്ച മുമ്പാണ് ഷാജിയെ വിവാഹം കഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഷാജിക്ക് വേറെ ഭാര്യയും മക്കളും ഉണ്ട്. കഴിഞ്ഞ 16 നാണ് ഇയാൾ ശ്രീജയെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ഫോട്ടോകൾ ഇവർ പുറത്തുവിട്ടിരുന്നു. എന്നാൽ ഷാജി തന്റെ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയിട്ടില്ലെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് ശ്രീജയും ഷാജിയും ഈ വീട്ടിൽ ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചതെന്നാണ് അയൽവാസികളിൽ നിന്നും പോലീസിന് ലഭിച്ച വിവരം.

ഷാജി ഇവിടെ താമസമാക്കിയതിന് ശേഷം വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്നും അയൽവാസികൾ പറയുന്നു. എന്നാൽ ഇവർ മരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് കരുതുന്നത്.
ശ്രീജയും ഷാജിയും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. മക്കളെ സ്റ്റയർ കേസിലാണ് തൂങ്ങിയ നിലിൽ കണ്ടെത്തിയത്. ആത്മഹത്യകുറിപ്പ് ലഭിച്ചതായാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു, പിന്നീട് പോലീസെത്തിയാണ് വാതിൽ തുറന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ, ചെറുപുഴ എസ്‌ഐ എം.പി.ഷാജി എന്നിവർ സ്ഥലത്ത് എത്തി












Click it and Unblock the Notifications