കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് തടയാൻ മുന്‍കരുതല്‍ ശക്തമാക്കി ജില്ലാ ഭരണകൂടം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഓണം ഇളവുകള്‍ കണ്ണൂരില്‍ കൊവിഡ് വ്യാപനം വര്‍ധിപ്പിക്കുമോയെന്ന ആശങ്കയില്‍ ജില്ലാഭരണകൂടം. ജില്ലയില്‍ പുതുതായി 135 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 117- പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. കൊവിഡ് സംശയിച്ചുവരുന്നവര്‍ക്കുചികിത്സ നിഷേധിക്കുന്ന സ്വകാര്യആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന ജില്ലാകലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു.

സ്വർണ്ണക്കടയ്ക്കായി നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചു: മുസ്ലിം ലീഗ് എംഎൽഎക്കെതിരെ കേസ്സ്വർണ്ണക്കടയ്ക്കായി നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചു: മുസ്ലിം ലീഗ് എംഎൽഎക്കെതിരെ കേസ്

ഇതിനിടെ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കടുത്ത ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഗസ്ത് 27 വരെയുള്ള കണക്ക് പ്രകാരം 79 തദ്ദേശസ്ഥാപനങ്ങളിലെയും കണ്ടോണ്‍മെന്റ് ഏരിയയിലേതുമായി 513 വാര്‍ഡുകളാണ് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി അടച്ചിട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍നിര്‍ദേശിച്ചു.

kannur134-

ഇതുവരെ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതിനാല്‍ ജില്ലയില്‍ രോഗ വ്യാപനത്തിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞെന്ന് കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. രോഗവ്യാപനം തീവ്രമാകുന്ന ഘട്ടത്തില്‍ ഈ ജാഗ്രത കുറേക്കൂടി ശക്തമായി തുടരേണ്ടതുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച 69 ഗ്രാമപഞ്ചായത്തുകളിലായി 334 വാര്‍ഡുകള്‍, ഒമ്പത് നഗരസഭകളിലായി 77 വാര്‍ഡുകള്‍, കണ്ണൂര്‍ കോര്‍പ്പറേഷനിലെ 33 വാര്‍ഡുകള്‍, കണ്ണൂര്‍ കന്റോണ്‍മെയിന്റ് മേഖലയിലെ ആറു വാര്‍ഡുകള്‍ എന്നിവയാണ് രോഗവ്യാപന ഭീഷണിയില്‍ പൂര്‍ണമായും അടച്ചിട്ടത്.

ചിറ്റാരിപ്പറമ്പ പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍, കോളയാട് മൂന്ന്, മാങ്ങാട്ടിടം ഏഴ്, കോട്ടയം മലബാര്‍ അഞ്ച്, തൃപ്പങ്ങോട്ടൂര്‍ നാല്, പിണറായി ഏഴ്, രാമന്തളി നാല്, പരിയാരം ഏഴ്, ചിറക്കല്‍ 15, മുണ്ടേരി എട്ട്, മാടായി രണ്ട്, ചെമ്പിലോട് ആറ്, എരമം കുറ്റൂര്‍ മൂന്ന്, പെരിങ്ങോം വയക്കര ഒന്ന്, ചെറുതാഴം നാല്, പട്ടുവം ഏഴ്, കടന്നപ്പള്ളി പാണപ്പുഴ മൂന്ന്, കുറുമാത്തൂര്‍ 10, പാപ്പിനിശ്ശേരി 11, മുഴക്കുന്ന് ഒമ്പത്, കരിവെള്ളൂര്‍ പെരളം നാല്, അഴീക്കോട് 10, ധര്‍മടം ഏഴ്, കൂടാളി ഒന്ന്, പടിയൂര്‍ കല്ല്യാട് എട്ട്, മലപ്പട്ടം മൂന്ന്, ചെങ്ങളായി ഒമ്പത്, ചപ്പാരപ്പടവ് അഞ്ച്, കുഞ്ഞിമംഗലം ഒന്ന്, നാറാത്ത് അഞ്ച്, വളപട്ടണം അഞ്ച്, അയ്യന്‍കുന്ന് ആറ്, നടുവില്‍ ആറ്, കൊട്ടിയൂര്‍ നാല്, ന്യൂമാഹി ആറ്, ഇരിക്കൂര്‍ രണ്ട്, മയ്യില്‍ എട്ട്, പയ്യാവൂര്‍ ഒന്ന്, കുറ്റിയാട്ടൂര്‍ നാല്, ഏഴോം ആറ്, കടമ്പൂര്‍ മൂന്ന്, ആറളം അഞ്ച്, പായം 11, കതിരൂര്‍ അഞ്ച്, കാങ്കോല്‍ ആലപ്പടമ്പ ആറ്, പാട്യം ഏഴ്, പെരളശ്ശേരി ആറ്, മാലൂര്‍ മൂന്ന്, വേങ്ങാട് ഏഴ് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

കല്യാശ്ശേരി അഞ്ച്, കൊളച്ചേരി ആറ്, ആലക്കോട് മൂന്ന്, കണ്ണപുരം രണ്ട്, തില്ലങ്കേരി ആറ്, ഉളിക്കല്‍ അഞ്ച്, എരഞ്ഞോളി നാല്, കീഴല്ലൂര്‍ മൂന്ന്, ചെറുകുന്ന് നാല്, പന്ന്യന്നൂര്‍ രണ്ട്, ചെറുപുഴ ഒന്ന്, എരുവേശ്ശി ഒന്ന്, ചൊക്ലി രണ്ട്, കണിച്ചാര്‍ നാല്, കേളകം ഒന്ന്, കുന്നോത്തുപറമ്പ് നാല്, മുഴപ്പിലങ്ങാട് രണ്ട്, മൊകേരി മൂന്ന്, മാട്ടൂല്‍ ഒന്ന്, പേരാവൂര്‍ മൂന്ന്, എന്നിങ്ങനെയാണ് വിവിധ ഗ്രാമപഞ്ചായത്തുകളിലെ അടച്ചിട്ട വാര്‍ഡുകളുടെ എണ്ണം. തളിപറമ്പ് നഗരസഭയില്‍ 23 വാര്‍ഡുകള്‍, കൂത്തുപറമ്പ് നഗരസഭയില്‍ രണ്ട്, തലശ്ശേരി നഗരസഭയില്‍ 16, പയ്യന്നൂര്‍ നഗരസഭ ഏഴ്, പാനൂര്‍ നഗരസഭ അഞ്ച്, ഇരിട്ടി നഗരസഭ എട്ട്, ശ്രീകണ്ഠാപുരം നഗരസഭ അഞ്ച്, ആന്തൂര്‍ നഗരസഭ ആറ്, മട്ടന്നൂര്‍ നഗരസഭ അഞ്ച് എന്നതാണ് നഗരസഭയിലെ അടച്ചിട്ട വാര്‍ഡുകളുടെ കണക്ക്. കൂടാതെ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 33 വാര്‍ഡുകളും കണ്ടോണ്‍മെന്റ് പ്രദേശത്തെ ആറു വാര്‍ഡുകളും അടച്ചിട്ടവയില്‍ ഉള്‍പ്പെടുന്നു.

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ വീട് കേന്ദ്രീകരിച്ച് 100 മീറ്റര്‍ പരിധി വരെയാണ് കണ്ടെയിന്‍മെന്റ് സോണായി കണക്കാക്കുന്നത്. അത്തരത്തില്‍ 30 പഞ്ചായത്തുകളിലായി 48 വാര്‍ഡുകളും അഞ്ച് നഗരസഭകളിലെ 15 വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നുണ്ട്.

പേരാവൂര്‍ ഒരു വാര്‍ഡ്, കുന്നോത്ത്പറമ്പ് നാല്, പായം രണ്ട്, കതിരൂര്‍ രണ്ട്, പെരിങ്ങോം വയക്കര രണ്ട്, തില്ലങ്കേരി മൂന്ന്, കോളയാട് മൂന്ന്, കോട്ടയം മലബാര്‍ മൂന്ന്, വേങ്ങാട് രണ്ട്, ചൊക്ലി രണ്ട്, ആറളം ഒന്ന്, കേളകം ഒന്ന്, പന്ന്യന്നൂര്‍ നാല്, പയ്യാവൂര്‍ ഒന്ന്, കുറ്റിയാട്ടൂര്‍ രണ്ട്, എരുവേശ്ശേി ഒന്ന്, മാലൂര്‍ ഒന്ന്, മുണ്ടേരി ഒന്ന്, മൊകേരി ഒന്ന്, പിണറായി ഒന്ന്, ചെങ്ങളായി ഒന്ന്, കടമ്പൂര്‍ ഒന്ന്, ചെമ്പിലോട് ഒന്ന്, ചിറക്കല്‍ ഒന്ന്, പടിയൂര്‍ കല്ല്യാട് ഒന്ന്, അയ്യന്‍കുന്ന് ഒന്ന്, മാങ്ങാട്ടിടം ഒന്ന്, എരമം കുറ്റൂര്‍ ഒന്ന്, മാട്ടൂല്‍ ഒന്ന്, ആലക്കോട് ഒന്ന്, പാനൂര്‍ നഗരസഭ ഏഴ്, തലശ്ശേരി നഗരസഭ രണ്ട്, മട്ടന്നൂര്‍ നഗരസഭ നാല്, ഇരിട്ടി നഗരസഭ ഒന്ന്, പയ്യന്നൂര്‍ നഗരസഭ ഒന്ന്, എന്നിങ്ങനെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാര്‍ഡുകളുടെ എണ്ണം.

English summary
Kannur district administration takes strict action to prevent covid spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X