കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീഡിയോ പ്രചാരണത്തില്‍ മുഖ്യമന്ത്രിയെ അനുകൂലിച്ചു പോസ്റ്റിട്ട കണ്ണൂര്‍ കലക്ടര്‍ പിന്‍വലിച്ചു തടിയൂരി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ ദൃശ്യം തെറ്റായരീതിയില്‍ പ്രചരിപ്പിക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ടുള്ള കണ്ണൂര്‍ കലക്ടര്‍ ടി വി സുഭാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി. മുഖ്യമന്ത്രി പൊതുപരിപാടിക്കിടെ വയോധികയായ സ്ത്രീയോട് പരുഷമായി പെരുമാറുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചില നവമാധ്യമ വാര്‍ത്താ പോര്‍ട്ടലുകളും ഇതേറ്റെടുത്തു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളെ ആദരിക്കാന്‍ കണ്ണൂര്‍ കളക്ടറേറ്റില്‍ ജില്ലാഭരണകൂടം നടത്തിയ പരിപാടിയിലേതായിരുന്നു ദൃശ്യങ്ങള്‍.

സിഗ്‌ടെക് ചിട്ടിക്കമ്പനി ഉടമ മുങ്ങി: വീടിന് മുമ്പില്‍ ഏജന്റുകാരുടേയും ഇടപാടുകാരുടേയും ഉപരോധ സമരം!! സിഗ്‌ടെക് ചിട്ടിക്കമ്പനി ഉടമ മുങ്ങി: വീടിന് മുമ്പില്‍ ഏജന്റുകാരുടേയും ഇടപാടുകാരുടേയും ഉപരോധ സമരം!!

നവമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് വീഡിയോ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും സംഭവത്തെ കുറിച്ച് വിശദീകരിച്ചു കൊണ്ടുമുള്ള കുറിപ്പ് കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുടെ കൈകയറിപ്പിടിച്ച സ്ത്രീ മാനസികരോഗിയാണെന്നായിരുന്ന കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. നേരത്തെയും ഈ സ്ത്രീ നിരവധി സ്ഥലങ്ങളിലും മന്ത്രിമാരുടെ മീറ്റിങുകളിലും പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും വിശദീകരിച്ചിരുന്നു.

facebook-5-15633

കണ്ണൂര്‍ ആറ്റടപ്പ സ്വദേശിനിയായ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തിരുന്നില്ല. മുഖ്യമന്ത്രിയെ അനുകൂലിച്ചുക്കൊണ്ടുള്ള കണ്ണൂര്‍ കളക്ടറുടെ പോസ്റ്റ് നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. എന്നാല്‍ കളക്ടറുടെ പോസ്റ്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാണ് പോസ്റ്റ് പിന്‍വലിക്കാന്‍ ഇടയാക്കിയതെന്നു കരുതുന്നു.

English summary
kannur district collecor removes facebook post supports Chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X