സൈക്കിള്‍ദിനം: മോട്ടോര്‍വാഹനരഹിത സന്ദേശം പ്രചരിപ്പിക്കും കലക്ടറും എസ്പിയും ജോലിക്ക് ഹാജരാവും
കണ്ണൂര്‍: സൈക്കിള്‍ ദിനത്തിന്റെ ഭാഗമായി 28നു മോട്ടോര്‍വാഹനരഹിത സന്ദേശം പ്രചരിപ്പിക്കും. കാനന്നൂര്‍ സൈക്ലിങ് ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, മോട്ടോര്‍ വാഹനവകുപ്പ്, കണ്ണൂര്‍ പ്രസ്‌ക്ലബ്, വ്യാപാരിവ്യവസായി ഏകോപന സമിതി, ഇന്ത്യന്‍ മെഡിക്കല്‍ അസോ, ജില്ലാ പൊലിസ്, ഡിടിപിസി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണു സൈക്കിള്‍ ദിനാഘോഷം നടത്തുന്നത്.
ജില്ലാ കലക്ടര്‍ ടി.വി സുഭാഷ്, ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാര്‍, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അന്നേദിവസം ഓഫിസിലെത്തുന്നത് സൈക്കിളിലായിരിക്കും. പ്രചരണത്തിന്റെ ഭാഗമായി എല്ലാ ആഴ്ചയിലും വിവിധ സ്ഥലങ്ങളില്‍ സൈക്കിള്‍ റാലി നടത്താനാണ് പദ്ധതി.

സൈക്ലിങിന്റെ ആരോഗ്യഗുണവും പരിസ്ഥിതി പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കുക, കൂടുതല്‍ പേരെ സൈക്ലിങിനു പ്രേരിപ്പിക്കുക, ചെറിയ ദൂരങ്ങളില്‍ ഓഫിസിലോ സ്‌കൂളുകളിലോ മാര്‍ക്കറ്റിലോ തൊഴിലിടങ്ങളിലോ പോകാന്‍ സൈക്കിളുപയോഗിക്കുക തുടങ്ങിയ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. മാസത്തിലൊരിക്കല്‍ നഗരപരിസരത്തെ ഏതെങ്കിലും ചെറിയ റൂട്ട് വാഹനം നിരോധിച്ചു സൈക്ലിങിനും കാല്‍നടയാത്രയ്ക്കും മാത്രമായി നീക്കിവയ്ക്കുകയും മാസത്തിലൊരിക്കല്‍ ഏതാനും മണിക്കൂറെങ്കിലും ഇതു യാഥാര്‍ഥ്യമാക്കണമെന്നു കാനന്നൂര്‍ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ഷാഹിന്‍ പള്ളിക്കïി പറഞ്ഞു.












Click it and Unblock the Notifications