കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കള്ളവോട്ട്: കണ്ണൂര്‍ കലക്ടര്‍ റിപ്പോര്‍ട്ടുനല്‍കി: കലക്ടര്‍ക്കെതിരെ നിയമനടപടിയെന്ന് യുഡിഎഫ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കണ്ണൂരിൽ നടന്നത് കള്ളവോട്ട് തന്നെ, കലക്ടര്‍ റിപ്പോര്‍ട്ടുനല്‍കി

കണ്ണൂര്‍: ജില്ലയിലെ ചെറുതാഴം, പിലത്താറ എന്നിവങ്ങളിലെ ബൂത്തുകളില്‍ സിപിഎം കള്ളവോട്ടുചെയ്തുവെന്ന വെബ് ക്യാമറ ദൃശ്യം പുറത്തായതിനെ തുടര്‍ന്ന് കണ്ണൂര്‍ കലക്ടര്‍ മീര്‍മുഹമ്മദലി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ടിക്കാറാം മീണയ്ക്കു റിപ്പോര്‍ട്ടു നല്‍കി. ചാനലുകള്‍ പുറത്തുകൊണ്ടുവന്ന ദൃശ്യങ്ങള്‍ എഡിറ്റു ചെയ്തതല്ലെന്നും ഇവയില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയിട്ടില്ലെന്നും കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 ആലത്തൂരില്‍ 50,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് ആലത്തൂരില്‍ 50,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എല്‍ഡിഎഫ്

കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ടു ചെയ്തതെന്ന പരാതി തെരഞ്ഞെടുപ്പു ചുമതലയുള്ള പ്രിസൈഡിങ ഓഫിസര്‍മാര്‍ക്കു ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടു നാലു ദിവസത്തിനു ശേഷമാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നുവന്നതെന്നും കലക്ടര്‍ റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ കലക്ടററെ അടിയന്തിരമായി മാറ്റാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ഇല്ലെങ്കില്‍ കലക്ടര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി.

 രണ്ടുവര്‍ഷം തടവും പിഴയും

രണ്ടുവര്‍ഷം തടവും പിഴയും

രണ്ടുവര്‍ഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് കള്ളവോട്ട് ചെയ്യല്‍. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തില്‍ കള്ളവോട്ട് നടന്നതായി നിരവധി പരാതികളുയര്‍ന്നിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ട കേസുകളുണ്ടായിട്ടില്ല. ജനപ്രാതിനിധ്യ നിയമത്തിലെ 32-ാം വകുപ്പനുസരിച്ച് കള്ളവോട്ട് ചെയ്യുന്നത് 2 വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന അടക്കമുള്ള 171 ഡി എഫ് വകുപ്പനുസരിച്ച് ഒരു വര്‍ഷം ശിക്ഷയും ശിക്ഷയുണ്ട്. കേരളത്തില്‍ സമാനമായ നിരവധി പരാതികളുയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ എരുവേശിയിലെ കള്ളവോട്ടു കേസ് തന്നെ ഉദാഹരണം.

2014ൽ സംഭവിച്ചത്

2014ൽ സംഭവിച്ചത്

2014 തെരഞ്ഞെടുപ്പില്‍ എരുവേശിയില്‍ 58 കള്ളവോട്ട് ചെയ്യപ്പെട്ടുവെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തളിപ്പറമ്പ് കോടതിയില്‍ കേസുണ്ട്. ഉദുമയിലും ചില കേസുകളുണ്ട്. ജനാധിപത്യത്തെയും ജനപ്രാതിനിധ്യ നിയമത്തെയും വെല്ലുവിളിക്കുന്ന കള്ളവോട്ടിന് മിക്കപ്പോഴും ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ടെന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കുന്നു.
വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരിലും കാസര്‍കോട്ടും കള്ളവോട്ട് വ്യാപകമാണെന്ന് മിക്ക തെരഞ്ഞെടുപ്പ് കാലത്തും ആരോപണം ഉയരാറുണ്ട്. പല മണ്ഡലങ്ങളിലെയും പോളിംഗ് ശതമാനം തൊണ്ണൂറും തൊണ്ണൂറ്റിയഞ്ചുമൊക്കെ കടന്നാലും ഉദ്യോഗസ്ഥരത് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കാറില്ല.

 പോളിംഗ് 96%

പോളിംഗ് 96%


ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ മൊറാഴ അടക്കമുള്ള പല ബൂത്തുകളിലും 96 ശതമാനമാണ് പോളിംഗ് നടന്നത്. കേസും നടപടിക്രമങ്ങളും ഭയക്കുന്നത് കൊണ്ട് മാത്രമല്ല പ്രാണഭയം മൂലമാണ് പലപ്പോഴും കള്ളവോട്ട് കണ്ടാലും മിണ്ടാതിരിക്കുന്നതെന്ന് പല ഉദ്യോഗസ്ഥരും പറയുന്നു. കള്ള വോട്ട് ചെയ്യാനും മഷി മായ്ക്കാനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കാനുമൊക്കെ പ്രത്യേക സംഘങ്ങളുണ്ട്. തടയുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ബൂത്തിന് പുറത്ത് സംഘം സജ്ജമായിരിക്കും.

English summary
Kannur district collector submits report in fake vote in Kannuur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X