Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 205 പേർക്ക്

90 പേർ ഇന്ന് നെഗറ്റീവ് ആയതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 52,868 ആയി

കണ്ണൂർ: സംസ്ഥാനത്തിന്റെ മറ്റ് പലഭാഗങ്ങളിലും കോവിഡ് കേസുകൾ കുറയുമ്പോഴും കണ്ണൂർ ജില്ലയിൽ രോഗവ്യാപനം തുടരുന്നതായി കണക്കുകൾ. ജില്ലയിൽ ഇന്ന് 205 പോർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 90 പേർ മാത്രമാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 55,641 ആയി. ഇവരിൽ 90 പേർ ഇന്ന് നെഗറ്റീവ് ആയതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 52,868 ആയി.

Covid 19

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 186 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധയുണ്ടായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 7 ആരോഗ്യ പ്രവർത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

297 പേർ കോവിഡ് മൂലം മരണപ്പെട്ടു. കോവിഡ് പോസിറ്റീവ് കേസുകളിൽ 1948 പേർ വീടുകളിലും 50 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമാണ് ചികിത്സയിൽ കഴിയുന്നത്.

സംസ്ഥാനത്ത് ഇന്ന് 1792 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 3238 പേർ രോഗമുക്തി നേടി. ഇതോടെ 29,478 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,57,097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4396 ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+