ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷ: കണ്ണൂര്‍ ജില്ലക്ക് മികച്ച വിജയം
കണ്ണൂര്‍: സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരില്‍ 381 പേരും പാസായി. കൊമേഴ്സില്‍ തലശ്ശേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച ഇഷത്തൂല്‍ ഇര്‍ഷാനക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.
തലശ്ശേരി വടക്കുമ്പാട് സ്വദേശിനിയായ ഇര്‍ഷാന പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ പിതാവിന്റെ ജോലി ആവശ്യാര്‍ത്ഥം കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകേണ്ടി വന്നതിലാണ് പഠനം മുടങ്ങിയത്. പിന്നീട് തിരിച്ചെത്തിയപ്പോഴും പഠനമോഹം ഉള്ളിലുണ്ടായിരുന്നു. പഠിക്കുന്നതിന് ഭര്‍ത്താവ് ഷംസീറും പ്രോത്സാഹനം നല്‍കിയതോടെ തുല്യതാ ക്ലാസില്‍ ചേര്‍ന്നു. പഠനത്തിന് അധ്യാപകരും സഹപഠിതാക്കളും സഹായിച്ചെന്നും തുടര്‍ന്നു പഠിക്കാനാണ് ആഗ്രഹമെന്നും ഇര്‍ഷാന പറയുന്നു.

മൂന്ന് കുട്ടികളുടെ അമ്മയായ ഇര്‍ഷാന ഭര്‍ത്താവിനൊപ്പം ബിസനസ് നടത്തുകയാണ്. ഇതേ സ്‌കൂളിലെ പഠിതാവായ പിണറായി സ്വദേശി 65 വയസ്സുള്ള എ സദാനന്ദനും മികച്ച വിജയം നേടി. ജില്ലയില്‍ ഏറ്റവും അധികം പേര്‍ പാസായത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍ പഠനകേന്ദ്രത്തിലാണ്. പരീക്ഷ എഴുതിയ 54 പേരില്‍ 49 പേരും പാസായി. മറ്റു പഠനകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവരുടെയും പാസായവരുടെയും വിവരങ്ങള്‍ ചുവടെ.
മാത്തില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (2220), മാടായി എച്ച് എസ് എസ് (3628), പള്ളിക്കുന്ന് എച്ച് എസ് എസ് ( 2828), കണ്ണൂര്‍ മുന്‍സിപ്പല്‍ എച്ച് എസ് എസ് (3735), തലശ്ശേരി ഗേള്‍സ് എച്ച് എസ് എസ് ( 2622), തലശ്ശേരി ബ്രണ്ണന്‍ എച്ച് എസ് എസ് (2822), പാനൂര്‍ എച്ച് എസ് എസ് (2019), ചൊക്ലി എച്ച് എസ് എസ് (2523), കൂത്തുപറമ്പ് എച്ച് എസ് എസ് (3228), മട്ടന്നൂര്‍ (2220), ഇരിക്കൂര്‍ (2420), ഇരിട്ടി ( 2824), പേരാവൂര്‍ (3026), കണിയന്‍ചാല്‍ (2622).












Click it and Unblock the Notifications