ഐഎസ്ഒ അംഗീകാര നിറവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്: അംഗീകാരം മികവുറ്റ പ്രവർത്തനങ്ങൾക്ക്
കണ്ണൂർ: പ്രവർത്തന മികവിലും ഗുണമേൻമയിലും അംഗീകാരത്തിന്റെ നിറവിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്. ഐഎസ്ഒ 9001: 2015 ഗുണമേന്മാ സർട്ടിഫിക്കറ്റെന്ന അപൂർവ്വ ബഹുമതിയാണ് ജില്ലാ പഞ്ചായത്തിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് ബഹുമതി ലഭിച്ചത്. കിലയുടെ സഹായത്തോടെ എൻഎബിസിബി അക്രഡിറ്റഡ് ഏജൻസിയായ ടിക്യൂ സർവീസ് രണ്ടുഘട്ടമായി നടത്തിയ ഓഡിറ്റിങ്ങിലൂടെയാണ് ജില്ലാ പഞ്ചായത്തിനെ സർട്ടിഫിക്കേഷനായി തെരഞ്ഞെടുത്തത്.
ഓഫീസിൽ സമ്പൂർണ ഗുണമേന്മാ സംവിധാനം നടപ്പാക്കി മികച്ച ഭരണ സേവനങ്ങൾ നൽകുക, പദ്ധതികൾ സുതാര്യവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, സ്ഥാപനത്തിന്റെ പുരോഗതി ഉറപ്പുവരുത്തുക, ഗുണമേന്മാ ലക്ഷ്യങ്ങൾ പരിശോധിക്കുക, ഓഫീസ് ജനസൗഹൃദമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് മാതൃകാപരമായി നടപ്പാക്കിയതായി കില വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നടത്തിയ ജനകീയ ഇടപെടലുകളും ഡിജിറ്റൽ സമ്മേളന ഹാൾ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും അംഗീകാരത്തിന് കണക്കിലെടുക്കുകയുണ്ടായി.

തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ ഗുണനിലവാരശേഷി കൈവരിച്ച് ഐഎസ്ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് ഈ പ്രോജക്ട് ഏറ്റെടുത്തതെന്ന് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ഓഫീസ് സംവിധാനം കാലാനുസൃതവും കാര്യക്ഷമവുമാക്കി സേവനവും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്തിന്റെ ഭരണനേട്ടങ്ങളിൽ പുതിയൊരു നാഴികക്കല്ലാണിതെന്നും കെ വി സുമേഷ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനവും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങൽ ചടങ്ങും പിന്നീട് നടത്തും. നേരത്തെ സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയതിന് കണ്ണൂർ ജില്ലാ പഞ്ചായത്തിനെ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ മുകുളം പദ്ധതി വൻ വിജയമായിരുന്നു. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ. യജ്ഞ പരിപാടിയായ തിരികെ തിരുമുറ്റത്തും മികച്ച അംഗീകാരം നേടി.സംസ്ഥാനത്തെ ഏറ്റവും ആധുനികവൽക്കരിക്കപ്പെട്ട ഓഫിസുകളിലൊന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രവർത്തിക്കുന്നത്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications