മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചാലഞ്ചിലേക്ക് കണ്ണുർ ജില്ലാ പഞ്ചായത്ത് ഒരു കോടി കൈമാറി
കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ കൊ വിഡ് വാക്സിനേഷൻ ചാലഞ്ചിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്' ഇതോടെ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ സംഖ്യ കൊവിഡ് വാക്സിനേഷൻ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മാറി.

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ സമാഹരിച്ച തു കയാണ് കണ്ണുർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന് പ്രതീകാത്മക ചെക്കായി ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി.പി ദിവ്യ കൈമാറിയത്.
കൊവിഡ് കാലത്ത് സംസ്ഥാനത്ത് തന്നെ വളരെ മികച്ച പ്രവർത്തനമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തി വരുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. ഈക്കാര്യം അഭിനന്ദാനാർഹമാണ്. കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും മന്ത്രി അറിയിച്ചു.രണ്ടാം ഘട്ട കൊ വിഡ് തരംഗം പരിധി വരെ നിയന്ത്രിക്കാനും കുറയ്ക്കാനും കഴിഞ്ഞത് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ കരുത്തുറ്റ പ്രവർത്തനങ്ങൾ കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അഴീക്കോട് മണ്ഡലം എം.എൽ.എയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.വി സുമേഷിന് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ സുരേഷ് ബാബു, കെ. സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.പി ചന്ദ്രൻ ,തോമസ് വക്കത്താനം ,എന്നിവർ പങ്കെടുത്തു. ഇതിനു പുറമേ കണ്ണുർ ജില്ലയിലെ
ഇരിട്ടി പോലീസ് സ്റ്റേഷനിലെ 40 സേനാംഗങ്ങൾ വാക്സിൻ ചലഞ്ചിലേക്ക് 3,65,129 രൂപ കൈമാറി. ഇരിട്ടി ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാം ആജീവനാന്തകാലം പ്രതിമാസം 2000 രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിട്ടുമുണ്ട്. ഡിവൈ.എസ്.പി. ഓഫീസിലെ മൂന്നുപേരും പോലീസ് സ്റ്റേഷനിലെ 37 പേരുമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്.
ഇരിട്ടി ഡിവൈ.എസ്.പി. ഓഫീസിൽ നടന്ന ചടങ്ങിൽ ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യന് സമ്മതപത്രം കൈമാറി. സർവീസിലുള്ളകാലത്തും പെൻഷൻകാലത്തും എല്ലാമാസവും രണ്ടായിരം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനുള്ള സമ്മതപത്രം ജില്ലാ പോലീസ് മേധാവിക്ക് താൻ കൈമാറിയതായി ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാം പറഞ്ഞു. ഇരിട്ടി സി.ഐ. എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കെ.പി. അനീഷ്, സി. പ്രിയേഷ് എന്നിവർ സംസാരിച്ചു
കോവിഡ് വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഴീക്കോട് സര്‍വീസ് സഹകരണ ബാങ്കും സംഭാവന നൽകി. ബാങ്ക് സംഭാവന ചെയ്ത ഏഴുലക്ഷം രൂപയുടെ ചെക്ക് കണ്ണൂര്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.രാജേന്ദ്രന്‍ ബാങ്ക് ഡയറക്ടര്‍ ടി.കെ അജിത്തില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ അസി. രജിസ്ട്രാര്‍ (പ്ലാനിങ്) എം.കെ സൈബുന്നിസ, ഡയറക്ടര്‍ ഗോകുലേശന്‍, ചീഫ് എക്‌സിക്യൂട്ടീവ് എം.കെ ദീപ, അസിസ്റ്റന്റ് സെക്രട്ടറി എ.സന്തോഷ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications