കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താങ്ങായി കണ്ണൂർ ജില്ലാ പഞ്ചായത്ത്: അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കൽ പദ്ധതി തുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊറോണ വൈറസ് വ്യാപനത്തിനിടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്തവർക്ക് അവശ്യസാധനങ്ങളെത്തിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതി.ഇതോടെ ആവശ്യ സാധനങ്ങളുടെ സ്റ്റോക്ക് തീർന്നവർക്ക് വലിയൊരു ആശ്വാസമാവുകയാണ് ജില്ലാ പഞ്ചായത്തിന്റെ ഭക്ഷ്യസാധന വിതരണ പരിപാടി. കണ്ണൂരിലെ നഗരപരിധിയിൽ ആവശ്യക്കാർക്ക് മത്സ്യവും പച്ചക്കറിയും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ജില്ലാ പഞ്ചായത്ത് വീട്ടിലെത്തിക്കും. ജില്ലാ പഞ്ചായത്തിന്റെ അക്വാഗ്രീന്‍ ഷോപ്പ് വഴി ഹോം ഡെലിവറി ആരംഭിച്ചു. കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിലാണ് സാധനങ്ങള്‍ നേരിട്ടെത്തിക്കുക.

25 മില്യണ്‍ തൊഴിലാളികള്‍ പെരുവഴിയിലേക്ക്, തൊഴില്‍ നഷ്ടമായി, ഇന്ത്യയെ കാത്തിരിക്കുന്നത്... ഭയപ്പെടണം!25 മില്യണ്‍ തൊഴിലാളികള്‍ പെരുവഴിയിലേക്ക്, തൊഴില്‍ നഷ്ടമായി, ഇന്ത്യയെ കാത്തിരിക്കുന്നത്... ഭയപ്പെടണം!


കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യക്കാര്‍ക്ക് പച്ചക്കറിയും മല്‍സ്യവും വീടുകളിലെത്തിക്കാന്‍ ഹോം ഡെലിവറി സൗകര്യം ഒരുക്കിയിരിക്കുകയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്. അക്വാ ഗ്രീന്‍ ഷോപ്പ് വഴിയാണ് അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നത്. പ്രാദേശികമായി ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് ഷോപ്പിലുള്ളത്.

ജില്ലയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് വ്യാപകമായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍ അറിയിച്ചു. ജില്ലയിലെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി മുന്‍കരുതല്‍ എന്ന നിലയില്‍ വിവരശേഖരണം ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

ഹോം ഡെലിവറി

ഹോം ഡെലിവറി


ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് പലചരക്ക് സാധനങ്ങളും വീട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ് ആദ്യ ഹോം ഡെലിവറി വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ആവശ്യക്കാർ ഫോണിൽ ഓർഡർ നൽകിയാൽ സാധനങ്ങൾ വീടുകളിൽ എത്തിക്കും.ജില്ലാ പഞ്ചായത്ത്, ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും കുറുവ സ്‌കൂളിന് സമീപത്തുമാണ് അക്വാ ഗ്രീന്‍ മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.

പച്ചക്കറിയും പലചരക്കും

പച്ചക്കറിയും പലചരക്കും


ജില്ലയിലെ ആറു ജയിലുകള്‍, ആശുപത്രി കാന്റീനുകള്‍, വൃദ്ധ സദനങ്ങള്‍, കുടുംബശ്രീ ഹോട്ടലുകള്‍, കോളേജ് ഹോസ്റ്റലുകള്‍, തുടങ്ങിയവയ്ക്കായി മത്സ്യം, പച്ചക്കറി, പലചരക്കു സാധനങ്ങള്‍ എന്നിവ ഇവിടെ നിന്നാണ് എത്തിച്ചുനല്‍കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ച് ഹോം ഡെലിവറി സൗകര്യം ആരംഭിച്ചത്. ആവശ്യക്കാര്‍ക്ക് 6282777896 (അവിനാശ്), 7356386157 (സുനിത) എന്നീ നമ്പരുകളിലേക്ക് വിളിച്ച് ഓര്‍ഡര്‍ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നൽകും.

പ്രവർത്തനം തുടങ്ങി

പ്രവർത്തനം തുടങ്ങി

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ വീട്ടു പടിക്കല്‍ എത്തിക്കുന്നതിനായി കുടുംബശ്രീ വഴി രൂപം നല്‍കിയ ഹോം ശ്രീ ഹോം ഡെലിവറി സംവിധാനം ജില്ലയിൽ സജീവമായി പ്രവർത്തിച്ചു വരികയാണ്. കുടുംബശ്രീ ഉല്‍പാദിപ്പിക്കുന്ന തനത് ഉല്‍പന്നങ്ങളും മറ്റ് പൊതു കമ്പോളത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങളും ഈ സംവിധാനം വഴി ആവശ്യക്കാരുടെ വീട്ട് പടിക്കല്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. കുടുംബശ്രീയുടെ ഓരോ പ്രദേശത്തേയും എഡിഎസുകളുടെ നേതൃത്വത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിച്ചു വരുന്നത്. നിലവില്‍ കുടുംബശ്രീ ഹോം ഷോപ്പ് മാര്‍ക്കറ്റിംഗ് സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ജില്ലയിലെ 250 ലേറെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അടുത്ത 21 ദിവസം ഹോം ശ്രീ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. അവശ്യവസ്തുക്കള്‍ വേണ്ടവര്‍ തൊട്ടടുത്ത കടുംബശ്രീ യൂനിറ്റുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ ബന്ധപ്പെട്ടാല്‍ സാധനങ്ങള്‍ വീട്ട് പടിക്കല്‍ ലഭ്യമാക്കും.പരമാവധി ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നുവെന്നുറപ്പു വരുത്തുക, കടകളില അമിത തിരക്ക് നിയന്ത്രിക്കുക, ഒറ്റപ്പെട്ട് പോയ കടുംബങ്ങള്‍ക്ക് ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ദിനത്തില്‍ വീടുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു.

നടപടി കടുപ്പിച്ചു

നടപടി കടുപ്പിച്ചു

ജില്ലയിൽ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമിതവില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികജുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂര്‍ താലൂക്കുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെയാണ് അവശ്യസാധന നിയമ പ്രകാരം നടപടി സ്വീകരിച്ചത്. സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 ഏകീകൃത വില ഈടാക്കാൻ നിർദേശം

ഏകീകൃത വില ഈടാക്കാൻ നിർദേശം


ചില പ്രദേശങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പരിശോധന നടത്തി ഏകീകൃത വിലയില്‍തന്നെ സാധനങ്ങള്‍ വില്‍ക്കണമെന്ന് നിര്‍ദേശിച്ചു. തളിപ്പറമ്പ്, പയ്യന്നൂര്‍, രാമന്തളി, പെരുമ്പ എന്നിവിടങ്ങളിലെ 25 വ്യാപാര സ്ഥാപനങ്ങളിലും കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍ ടൗണ്‍, നാറാത്ത്, പാപ്പിനിശ്ശേരി ഭാഗങ്ങളിലെ 32 സ്ഥാപനങ്ങളിലും ഇരിട്ടി, മട്ടന്നൂര്‍, കേളകം ഭാഗങ്ങളില്‍ 12 സ്ഥാപനങ്ങളിലും തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ 15 സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്.

English summary
Kannur district Panchayat starts essential services at door step
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X