മാവിനങ്ങള്‍ക്ക് ജനിതക സംരക്ഷണ കേന്ദ്രം ഒരുക്കി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
പയ്യന്നൂര്‍: ഭൗമശാസ്ത്ര പദവി നേടിയ കുറ്റിയാട്ടൂര്മാവുകള് ഉള്‍പ്പെടെ സംരക്ഷിക്കുന്നതിനായി നാടന്‍ മാവിനങ്ങള്‍ക്ക് ജനിതക സംരക്ഷണ കേന്ദ്രം ഒരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് കുറ്റിയാട്ടൂര്‍ ചട്ടുകപ്പാറയില്‍ ആരംഭിക്കുന്ന കണ്വെന്ഷന് സെന്ററായ ആരൂഢത്തിന് ചുറ്റുമുള്ള രണ്ടര ഏക്കറിലാണ് സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നത്. മാവിന് തൈകളുടെ നടീലും നാടന്‍ മാവുകളുടെ ഒട്ടു തൈ വിതരണത്തിന്റെ ഉദ്ഘാടനവും ജനിതക വൈവിധ്യ സംരക്ഷണ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നിര്‍വ്വഹിച്ചു.
അന്പതിനം നാട്ടുമാവിന് തൈകളാണ് ഇവിടെ നട്ടത്. തരിശായി കിടക്കുന്ന ഈ പ്രദേശത്തെ ഹരിതാഭമാക്കുക, അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യം.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിക്കുന്ന മാവുകളാണ് നട്ടു പരിപാലിക്കുക. 'നാട്ടുമാഞ്ചോട്ടില്' കൂട്ടായ്മയാണ് മാവുകളെ വര്‍ഗീകരിച്ച് എത്തിക്കുന്നതും സംരക്ഷിക്കുന്നതും. നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച നാട്ടുമാവിന് തോട്ടം പദ്ധതിയിലൂടെ തയ്യാറാക്കുന്ന നാട്ടുമാവുകളും രണ്ടാംഘട്ട പ്രവര്‍ത്തനമായി ഇവിടെ നട്ട് സംരക്ഷിക്കും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ നൂറിലധികം നാട്ടുമാവുകളുടെ സംരക്ഷണ കേന്ദ്രമായി ഇവിടം മാറുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍തന്നെ പ്രശസ്തമാണ് കുറ്റിയാട്ടൂര്മാവുകള്. ഇതിന്ഭൗമശാസ്ത്രപദവിയും ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്കുര്യന്‍ അധ്യക്ഷനായി. നാട്ടുമാവിന്ചോട്ടില് കൂട്ടായ്മയുടെ ഫൗണ്ടര്‍ കോ ഓര്‍ഡിനേറ്റര്‍ ഷൈജു മാച്ചാത്തി പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. കെകെ രത്നകുമാരി, അഡ്വ. ടി സരള, മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് എംവി അജിത, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പിപി റെജി, ജില്ലാ പഞ്ചായത്ത് അംഗം എന്‍വി ശ്രീജിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ലത്തീഫ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പികെ ബേബി റീന എന്നിവര്‍ പങ്കെടുത്തു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications