കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എസ്എൽസിക്ക് വിജയശതമാനം കൂട്ടാൻ ഫോൺ ഇൻ പോഗ്രാമുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ജില്ലയിലെ ഓരോ എസ്എസ്എൽസി വിദ്യാർത്ഥിക്കും മികച്ച വിജയം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന ടെലിവിഷൻ ക്ലാസും ഫോൺ ഇൻ പരിപാടിയും ഈ വരുന്ന തിങ്കളാഴ്ച്ച ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു.

സിഎഎ ഓകെ; എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിസിഎഎ ഓകെ; എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

എസ്എസ്എൽസി ക്ലാസിലെ ഐടി ഒഴികെയുള്ള വിഷയങ്ങളിൽ വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ അദ്ധ്യാപകരെ പങ്കെടുപ്പിച്ച് തയാറാക്കിയ ടെലിപ്രോഗ്രാം കണ്ണൂർ വിഷൻ കേബിൾ ടിവി വഴി മൂന്നിന് രാത്രി എട്ടു മണി മുതൽ സംപ്രേഷണം ആരംഭിക്കും. 40 മിനുട്ടായിരിക്കും പരിപാടിയുടെ ദൈർഘ്യം.

exam-15656

എസ്എസ്എൽസി വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുണ്ടാവുന്ന ഏത് സംശയങ്ങളും തീർക്കാൻ സഹായകമായ രീതിയിലായിരിക്കും ഫോൺ ഇൻ പരിപാടി നടപ്പിലാക്കുക. ഇതിനായി ഓരോ വിഷയത്തിലും അവഗാഹമുള്ള 10 വീതം അദ്ധ്യാപകരുടെ ഫോൺ നമ്പറുകൾ പ്രസിദ്ധപ്പെടുത്തും. വൈകിട്ട് അഞ്ചിനും രാത്രി എട്ടിനും ഇടയിൽ ഈ നമ്പറുകളിൽ വിളിച്ച് വിദ്യാർത്ഥികൾക്ക് സംശയ നിവൃത്തി വരുത്താം.

വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി ജയബാലൻ, അംഗം അജിത്ത് മാട്ടൂൽ, ഡയറ്റ് പ്രിൻസിപ്പൽ കെ എം കൃഷ്ണദാസ്, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ടി .പി വേണുഗോപാൽ, ഡയറ്റ് ഫാക്കൽറ്റി അംഗം കെ വിനോദ് കുമാർ, കണ്ണൂർ ഡി.ഇ.ഒ ടി പി സനകൻ തുടങ്ങിയവർ പങ്കെടുത്തു.

English summary
Kannur district panchayat to launch phone in programme for SSLC examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X