Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്‍വിത്തുകളുടെ സംരക്ഷണത്തിനായി ചിറ്റാരി പദ്ധതിയുമായി കണ്ണൂര്‍ ജില്ലാപഞ്ചായത്ത്

കണ്ണൂര്‍: മണ്ണില്‍പൊന്നുവിളിയിക്കുന്നതിനായി പൊരുതുന്ന മണ്ണിന്റെ മക്കളായ കര്‍ഷകരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടു കാര്‍ഷികവികസനത്തിനു ഊന്നല്‍ നല്‍കികൊണ്ടു ജില്ലാാപഞ്ചായത്ത് ബഡ്ജറ്റ്. കൃഷിയോടൊപ്പംപരിസ്ഥിതി, വിനോദ സഞ്ചാരം, സ്ത്രീ സംരക്ഷണം എന്നിവക്ക് ഊന്നല്‍ നല്‍കിയാണ് 2022-23 സാമ്പത്തിക വര്‍ഷത്തെബഡ്ജറ്റ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ അവതരിപ്പിച്ചത്.് ആകെ 1558943604 രൂപ ചെലവും 37935072 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ്ബഡ്ജറ്റ്. 2022-23 വാര്‍ഷിക പദ്ധതി ചെലവുകള്‍ക്ക് എട്ട് കോടി രൂപ തനത് ഫണ്ടും എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകള്‍ക്ക് 57750000 രൂപയും മറ്റ് ഭരണ ചെലവുകള്‍ക്ക് 7850000 രൂപയും സംരക്ഷണവും നടത്തിപ്പു ചെലവുകള്‍ക്ക് 5150000 രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയില്‍ലോകമാകെ സ്തംഭിച്ചു നിന്നപ്പോഴും മനുഷ്യര്‍ക്ക് അന്നമേകിയ കാര്‍ഷികമേഖലതന്നെയാണ് ഇക്കുറിയും ബഡ്ജറ്റിലെ കേന്ദ്രബിന്ദു. കൃഷിയെ മറന്നുകൊണ്ടുള്ള ഒരുവികസനത്തിനും നിലനില്‍പ്പില്ലെന്നാണ് ബഡ്ജറ്റിന്റെ ആമുഖപ്രഖ്യാപനങ്ങളുടെ സാരാംശം.കാര്‍ഷികമേഖലയെ പരമ്പരാഗതമായ ചട്ടക്കൂട്ടില്‍ നിന്നും മോചിപ്പിക്കുകയെന്ന പുതുദൗത്യവും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നുണ്ട്.മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലൂടെ കൃഷിആദായകരമാക്കുകയെന്നതാണ് പദ്ധതി കൊണ്ടുലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കരിമ്പം ജില്ലാ കൃഷിത്തോട്ടത്തില്‍ സര്‍ക്കാരിന്റെയും നബാര്‍ഡിന്റെയും സഹായത്തോടെ ആധുനിക സംഭരണ ശാലയും മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണ പ്ലാന്റും സ്ഥാപിക്കും(അഞ്ച് കോടി).

kannur1

ജില്ലാ കൃഷിത്തോട്ടം തളിപ്പറമ്പ്, സ്റ്റേറ്റ് സീഡ് ഫാം കാങ്കോല്‍, വേങ്ങാട്, കോക്കനട്ട് നഴ്‌സറി പാലയാട്, കൊമ്മേരി ഗോട്ട് ഫാം എന്നിവിടങ്ങളില്‍, ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍, നടീല്‍ വസ്തുകള്‍, വിത്ത്, വളം, ജൈവ കീടനാശിനികള്‍ എന്നിവ കര്‍ഷകര്‍ക്ക് ന്യായ വിലക്ക് ലഭ്യമാക്കുന്ന ആഗ്രോ ടെക് ഷോപ്പി സെന്റര്‍ സ്ഥാപിക്കും(ഒന്നര കോടി). കാര്‍ഷിക ഉല്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് ഓണ്‍ലൈന്‍ വിതരണ ശൃംഖല(15 ലക്ഷം). പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷണത്തിനായി ചിറ്റാരിയെന്ന പേരില്‍ പ്രത്യേക പദ്ധതി.

തെങ്ങ്, റബ്ബര്‍ തുടങ്ങിയ നാണ്യവിളകളുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനായി നൂതനകാര്‍ഷിക യന്ത്രങ്ങളായ -മെക്കനൈസ്ഡ് റബ്ബര്‍ റോളര്‍, സ്‌പ്രേയര്‍, കൊയ്ത്തു യന്ത്രങ്ങള്‍, ബ്രഷ് കട്ടര്‍, മിനി ടില്ലര്‍, ഗാര്‍ഡന്‍ ടിച്ചര്‍, തെങ്ങ്കയറ്റ് യന്ത്രം- വിതരണത്തിനും പരിശീലനത്തിനുമായി (ഒരു കോടി ), തേന്‍ ഗ്രാമങ്ങളുടെ വ്യാപനം, തേന്‍ സംസ്‌കരണം എന്നിവക്ക് ഹോര്‍ട്ടി കോര്‍പ്പ് സഹായത്തോടെ (25 ലക്ഷം), പൂന്തോട്ട നഴ്‌സറി യൂനിറ്റുകള്‍ക്കും പുഷ്പകൃഷിക്കുമായി കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് സഹായം. ചെണ്ടുമല്ലി, വാടാര്‍മല്ലി , സൂര്യകാന്തി, കുറ്റിമുല്ല, അലങ്കാര ചെടികള്‍ തുടങ്ങി കൃഷി പ്രോത്സാഹനത്തിന് (20 ലക്ഷം), കരിമ്പം ജില്ലാകൃഷിത്തോട്ടത്തെ ഫാം ടൂറിസം ഹബ്ബാക്കാന്‍ (10 കോടി) എന്നിവയാണ് ബഡ്ജറ്റിലെ പ്രധാനിര്‍ദ്ദേശങ്ങള്‍.

Recommended Video

cmsvideo
    മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+