കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയോജനങ്ങൾക്കായുള്ള പകല്‍ വീടുകളില്‍ ഇനി മുതല്‍ വ്യായാമത്തിനും വിനോദത്തിനും സൗകര്യം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വയോജനങ്ങള്‍ക്കായുള്ള പകല്‍വീടുകളില്‍ വ്യായാമത്തിനും വിനോദത്തിനും അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ വയോജന ക്ഷേമം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കടമ്പൂര്‍ പഞ്ചായത്തിലെ പനോന്നേരി വയോജനകേന്ദ്രത്തില്‍ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി നിര്‍വ്വഹിച്ചു.

ജീവിതത്തിന്റെ സായംസന്ധ്യയിലെത്തി നില്‍ക്കുന്ന വയോജനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള ആശ്വാസത്തിന്റെ സ്‌നേഹസ്പര്‍ശമാണ് പദ്ധതിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വയോജനങ്ങളുടെ മാനസികവും ശാരീകവുമായ ആരോഗ്യ സംരക്ഷണത്തിനും ഉല്ലാസത്തിനും ഉതകുന്ന രീതിയില്‍ പകല്‍വീടുകള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി മാതൃകാപരമാണ്. കുടുംബ ബന്ധങ്ങളിലെ ഊഷ്മളത ഇല്ലാതാവുകയും സൗഹൃദങ്ങള്‍ യാന്ത്രികമായിമാറുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് ഇത്തരം പദ്ധതികളുടെ പ്രസക്തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

Ramachandran Kadannappally

ജില്ലയിലെ വയോജന വിശ്രമ കേന്ദ്രങ്ങളെ ആരോഗ്യ സംരക്ഷണ പാര്‍ക്കുകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന നൂതന പദ്ധതിയാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. 1.5 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 37 പകല്‍വീടുകള്‍ക്ക് മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നല്‍കിക്കഴിഞ്ഞു. ടി.വി, ട്രെഡ് മില്‍, എക്‌സസൈസിംഗ് സൈക്ക്ള്‍, ഈസിചെയര്‍, വീല്‍ ചെയര്‍, കൊമ്മോഡ് വീല്‍ ചെയര്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക്ക്, എയര്‍ബെഡ്, ബാക്ക് റെസ്റ്റ്, വെയിംഗ് സ്‌കെയില്‍, അഡ്ജസ്റ്റബ്ള്‍ കോട്ട്, ഹോട്ട്ബാഗ്, കാരംബോര്‍ഡ്, ചെസ് ബോര്‍ഡ്, സ്റ്റീല്‍ ടംബ്ലര്‍, ഗ്ലാസ്സ്, ബക്കറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് ഓരോ വയോജനവിശ്രമ കേന്ദ്രത്തിനും വിതരണം ചെയ്തത്. ഇതിനു പുറമെ, ഗവ. ആയുര്‍വേദ ജില്ലാ ആശുപത്രിയിലേക്ക് രണ്ട് ട്രെഡ് മില്ലുകള്‍ പദ്ധതിയുടെ ഭാഗമായി നല്‍കിയിട്ടുണ്ട്.
Kadannappally Ramachandran

പ്രദേശത്തെ വയോജനങ്ങള്‍ ഇവിടെയെത്തി വ്യായാമത്തിനും വിനോദത്തിനുമായുള്ള ഉപകരണങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതോടൊപ്പം അത്യാവശ്യക്കാര്‍ക്ക് വാട്ടര്‍ ബെഡ്, വീല്‍ ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നിശ്ചിത സമയത്തേക്ക് വീടുകളിലേക്ക് കൊണ്ടുപോയി ഉപയോഗിക്കുകയും ചെയ്യാം. പകല്‍ വീടുകളില്‍ മാസത്തിലൊരിക്കല്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ സേവനം താമസിയാതെ ലഭ്യമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്‍, കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല, കെ ശോഭ, അംഗങ്ങളായ പി ഗൗരി, അജിത്ത് മാട്ടൂല്‍, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ രാജീവന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Kannur district Panchayath launches new project for elderly people in the district called Vayojana kshemam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X