കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ഷീരകര്‍ഷകര്‍ക്ക് സമഗ്രവികസനത്തിന് പദ്ധതികളുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്: പദ്ധതി നടപ്പാക്കുന്നത്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മൃഗസംരക്ഷണവകുപ്പിന്‍റെ നേതൃത്വത്തില്‍ കന്നുകാലികള്‍ക്കും ഉടമകള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി. മൃഗാശുപത്രികള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക.ഗോ സമൃദ്ധി പ്ലസ് പദ്ദതിക്കായി അപേക്ഷിക്കുന്നവര്‍ മൃഗാശുപത്രികളുമായി ബന്ധപ്പെടണം.

ഗോ സമൃദ്ധിക്കായി 5 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ളതില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം നിരകക്ാണ് പദ്ധതിയുടേത്. മൃഗസംരക്ഷണ വകുപ്പിന്റെ പോര്‍ട്ടല്‍ വഴിയാണ് പദ്ധതി നടപ്പാക്കുക.ഒരു വര്‍ം,മൂന് വര്‍ഷം എന്നീ കാലയളവിലേക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.കാലതാമസം വരാതെ ഇന്‍ഷുറന്‍സ് തുക ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും.ഇതിനായി കര്‍ഷകരെ ജിയോമാപ്പിങ് ചെയ്യും.

cows-26-1495797666-1

ഇതോടൊപ്പെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ക്ഷീര സംഘങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് പദ്ധതിയും തുടങ്ങി.ക്ഷീരകര്‍ഷകര്‍ക്ക് സഹകരണ സംഘങ്ങളിലൂടെ പാലില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സംരഭങ്ങള്‍ ആരംഭിക്കുന്നതിലുടെ വരുമാനം വര്‍ധിപ്പാക്കാനാകുന്നതാണ് പദ്ധതി.

35 ക്ഷീരസഹകരണ സംഘങ്ങളിലാണ് പദ്ധതി ആദ്യം നടപ്പില്‍ വരുത്തുക.ആദ്യ ഘട്ടത്തില്‍ സംഘത്തിലെ അഞ്ച് കര്‍ഷകര്‍ക്ക് ആദ്യം ആനുകൂല്യം ലഭിക്കും.തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ അടുത്ത കര്‍ഷകര്‍ക്കും.കറവപ്പശുവിനെ വാങ്ങുന്നതിനായി 40000 വരെ വായ്പ ലഭിക്കുന്നതാണ് പദ്ധതി,ഇത് പലിശ രഹിത വായ്പകളാണ്.

English summary
Kannur district panchayath introducing new plans for diary farm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X