കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ ഹോംസ്റ്റേകള്‍ ആരംഭിക്കാന്‍ പദ്ധതി: ലക്ഷ്യം ഗ്രാമീണ ടൂറിസം !

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ ഹോംസ്‌റ്റേകള്‍ ആരംഭിക്കാന്‍ പദ്ധതി വരുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിന്റെ സാഹചര്യത്തില്‍ അതിന്റെ സാധ്യതകള്‍ കണക്കിലെടുത്താണ് ഈ നീക്കം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഉത്തരവാദിത്ത ടൂറിസം എന്നിവയുടെ പിന്തുണയും പദ്ധതിക്കുണ്ട്. ഇവ ചേര്‍ന്ന് കൂടുതല്‍ ആഭ്യന്തര വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കുമെന്നും പറയുന്നു.

<strong>രാഹുല്‍ ഗാന്ധിയോട് അളവറ്റ ബഹുമാനമെന്ന് അഖിലേഷ്! യുപിയില്‍ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയത് തന്ത്രം!</strong>രാഹുല്‍ ഗാന്ധിയോട് അളവറ്റ ബഹുമാനമെന്ന് അഖിലേഷ്! യുപിയില്‍ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയത് തന്ത്രം!

ഇതുവഴി ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശവും ഇതിന് ഉണ്ട്. തദ്ദേശീയരുടെ പങ്കാളിത്തത്തോടെ ഇത് നടപ്പിലാക്കിയാല്‍ തദ്ദേശീയ വികസനവും സാധിക്കും. നിലവില്‍ ടൂറിസം വകുപ്പിന്റെ അനുമതിയില്‍ പ്രവര്‍ത്തിക്കുന്ന 15 ഹോംസ്‌റ്റേകളാണ് ജില്ലയിലുള്ളത്. ഹോംസേറ്റകള്‍ക്ക് അനുമതി ലഭിക്കാന്‍ പല കടമ്പകള്‍ കടന്നാല്‍ മാത്രമേ അനുമതി ലഭിക്കു. ശുചിത്വം,സൗകര്യം,ശുദ്ധജലം,വൈദ്യുതി,ഗതാഗത സൗകര്യം,ടൂറിസം സാധ്യതകള്‍ എന്നിവ പരിഗണിച്ചാണ് അനുമതി നല്കുക.

kannurmap-1

പുഴയും പരിസരപ്രദേശങ്ങളും വിനോദസഞ്ചാരമേഖലയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കി നല്കുന്നുണ്ട്. പല പഞ്ചായത്തുകളിലും ഹോംസ്‌റ്റേ അനുവദിക്കാന്‍ സാധിക്കും. പഞ്ചായത്തില്‍ ലൈസന്‍സ് നടപടികള്‍ ലഭിക്കേണ്ട കാലതമാസം മാത്രമാണ് പ്രതിസന്ധി എന്നും പറയുന്നു

English summary
Kannur district plan to implement more home stay in district for promoting village tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X