Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിന് മാത്രമായുള്ള രാഷട്രീയം അപകടകരമാണ്; തുഷാര്‍ ഗാന്ധി

കണ്ണൂര്‍: സ്വാര്‍ത്ഥത വെടിഞ്ഞ് പരസ്പര സ്‌നേഹവും ബഹുമാനവും വളര്‍ത്തി കൊണ്ട് വരേണ്ടത് ആധുനിക കാലത്ത് അത്യാവശ്യമാണെന്ന് ഗാന്ധിജിയുടെ പൗത്ര പുത്രന്‍ തുഷാര്‍ ഗാന്ധി. അധികാരത്തിന് മാത്രമായുള്ള രാഷട്രീയം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കണ്ണൂര്‍ മട്ടന്നൂര്‍ഗവ. ഹയര്‍ സെക്കന്‍ഡറി സകൂളില്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ അര്‍ധ കായ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ രാഷ്ട്രീയം സ്‌നേഹത്തിന്റെതായിരുന്നു. എന്നാല്‍ അദ്ദേഹത്തെ വധിച്ച ഗോഡ്‌സെ വെറുപ്പിന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിച്ചത്.

kannur

ഗുജറാത്തില്‍ ഗോധ്രപോലുള്ള സംഭവങ്ങളുണ്ടായത് ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. മനുഷ്യരിലുണ്ടാകുന്ന ക്ഷോഭം മോശമാണെന്ന് ഗാന്ധിജി എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ, ആക്ഷോഭത്തെ ക്രിയാത്മക ഊര്‍ജ്ജമായി പരിവര്‍ത്തനം ചെയ്യുകയാണ് ഗാന്ധിജി സ്വാതന്ത്ര്യസമരത്തില്‍ ചെയ്തതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

അതേസമയം, കെ.കെ. ശൈലജ എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ആവശ്യമുള്ള ഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കെ.കെ.ശൈലജ പറഞ്ഞു. സത്യത്തെ കുറിച്ചുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കേണ്ട കാലമാണിതെന്നും എം.എല്‍.എ പറഞ്ഞു.

മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു അധ്യക്ഷയായി.മണിഭവന്‍ ഗാന്ധി മ്യൂസിയം സെക്രട്ടറി സജീവ് പി.രാജന്‍ ഗാന്ധിജി അനുസ്മരണം നടത്തി. വി. എന്‍. സത്യേന്ദ്രനാഥ്, കെ.ടി ശിവദാസ്, ചന്ദ്രന്‍ തില്ലങ്കേരി, എം.കെ ഇസ്മായില്‍ ഹാജി,കെ.ജയന്‍, ഇ.വി വിനോദ്കുമാര്‍, വി. എന്‍ മുഹമ്മദ്, കെ. അനിത, എം.പി പ്രീതി, എം. എം സുജാത, പവിത്രന്‍ മാവില എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എന്‍.സി ശശിധരന്‍ സ്വാഗതവും പ്രധാന അധ്യാപിക കെ.കെ ലീന നന്ദിയും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+