ഹൈടെക്കായി മാറുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രി, മാമോഗ്രാം, ഡയാലിസിസ് യൂനിറ്റുകള്‍ ഒരുങ്ങുന്നു
കണ്ണൂര്‍: സാധാരണക്കാരന്റെ ആശ്രയമായ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇനി ശുദ്ധ ജലം ലഭ്യമാകും. ഇതിനൊപ്പം രക്ത ശുചീകരണത്തിനുളള ഡയാലിലസസ് യൂനിറ്റ് കൂടുതല്‍ മെച്ചപ്പെടും. ഇതു കൂടാതെ മാമോഗ്രാം സെന്ററിനും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജില്ലാ ആശുപത്രി വന്‍കിട സ്വകാര്യ ആശുപത്രിയെക്കാള്‍ കിടപിടിക്കുന്നതായി മാറും.
വേനല്‍ക്കാലത്തെ ജലക്ഷാമമാണ് ജില്ലാ ആശുപത്രിയിലെ രോഗികളെയും അധികൃതരെയും ഇതുവരെ അലട്ടിയിരുന്നത്. ഇതു പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് രണ്ടരകോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. ജലശുദ്ധീകരണത്തിന് കൂടുതല്‍ യന്ത്രസജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.കിഡനി രോഗികളുടെ ചികിത്‌സാ പദ്ധതിയിലെ ഡയാലിസിസിന് കൂടുതല്‍ യന്ത്രങ്ങള്‍ സജ്ജീകരിച്ചു ഈ യൂനിറ്റിനെയും സജ്ജമാക്കും.

ഇതിനിടെ സ്ത്രീകളുടെ സ്തനാര്‍ബുദം നിര്‍ണയിക്കുന്നതിനുളള മാമോഗ്രാം യൂനിറ്റും സജ്ജീകരിക്കുന്നുണ്ട്. ഇതിന്റെ മെഷീനുകള്‍ എത്തിക്കഴിഞ്ഞു. ഇതു ഘടിപ്പിക്കുന്നതോടെ യൂനിറ്റ് പ്രവര്‍ത്തനം സജ്ജമാക്കും. ഇതിന് കെ. എസ്. ഇ.ബിയുടെ അനുമതി ലഭ്യമാക്കാന്‍ ത്വരിത നടപടികള്‍ തുടങ്ങികഴിഞ്ഞു. സ്ത്രീകളിലെ വര്‍ധിപ്പിച്ചു വരുന്ന സ്തനാര്‍ബുദം ചികിത്‌സിക്കുന്നത് പാവപ്പെട്ട രോഗികള്‍ക്ക് കടമ്പയാണ്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചികിത്‌സയ്ക്ക് വേണ്ടിവരുമ്പോള്‍ ജില്ലാ ആശുപത്രിയിലെ ഈ കേന്ദ്രം രോഗികള്‍ക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. ത്വക്ക് അര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം.
സ്തന കോശങ്ങളില്‍ രൂപപ്പെടുന്ന കാന്‍സറാണിത്. പ്രാരംഭഘട്ടത്തില്‍ കണ്ടെത്തിയാല്‍ ചികിത്‌സിച്ചു ഭേദമാക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വ്യത്യസ്ത ലക്ഷണങ്ങളില്‍ സ്തനത്തിലെ മുഴ, സ്തനത്തിന്റെയോ മുലക്കണ്ണിന്റെയോ ഘടനയിലോ രൂപത്തിലോ മാറ്റം, ചിലപ്പോള്‍ മുലക്കണ്ണുകളില്‍ നിന്നും രക്തം പുറത്തേക്ക് തളളല്‍, എന്നിവ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
പതിവായി നടത്തുന്ന സ്‌ക്രീനിങ് ക്യാന്‍സറിനെ അതിന്റെ പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ സഹായിക്കും. സ്തനാര്‍ബുദം ഫലപ്രദമായി നിര്‍ണയിക്കുന്ന സ്തനത്തിന്റെയും അതിന്റെ ടിഷ്യുകളുടെയും എക്‌സറെയാണ് മാമോഗ്രാം.












Click it and Unblock the Notifications