കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചികിത്സയ്ക്കായി ക്ലിനിക്കിലെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: ഡോക്ടർ റിമാൻഡിൽ

  • By Desk
Google Oneindia Malayalam News

ശ്രീകണ്ഠാപുരം: ഭർത്താവിനൊപ്പം ചെവി വേദനയ്ക്ക് ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ ദളിത് യുവതിയെ കടന്ന് പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച. ഇ.എൻ.ടി ഡോക്ടറെ ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ഏറെ നേരത്തെ അന്വേഷണത്തിന് ശേഷമാണ് ശ്രീകണ്ഠാപുരം സി ഐ പിടികൂടിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നിട് റിമാൻഡ് ചെയ്തു.

വിസ റദ്ദാക്കിയതിനാൽ കേരളത്തിലേക്ക് മടങ്ങാൻ നീക്കം: ഉറക്കം വില്ലനായ മലയാളിയ്ക്ക് വിമാനം നഷ്ടമായിവിസ റദ്ദാക്കിയതിനാൽ കേരളത്തിലേക്ക് മടങ്ങാൻ നീക്കം: ഉറക്കം വില്ലനായ മലയാളിയ്ക്ക് വിമാനം നഷ്ടമായി

ശ്രീകണ്ഠാപുരം നഗരത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ശ്രീകണ്ഠാപുരം മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ പ്രശാന്ത് നായിക്കിനെയാണ് മലപ്പട്ടം സ്വദേശിയായ 23 കാരിയുടെ പരാതിയില്‍ ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ പിന്നിട് റിമാൻഡ് ചെയ്തു

doctor-159

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പട്ടം സ്വദേശിനിയായ യുവതി ചെവി വേദനയുമായി ക്ലിനിക്കിലെത്തിയത്. രാവിലെ 11 മണിയോടെ എത്തിയ യുവതിയെ ചെവിയില്‍ മരുന്നൊഴിച്ചതിന് ശേഷം ഡോക്ടര്‍ കാത്തിരിക്കാന്‍ ആവിശ്യപ്പെട്ടു. രോഗികളെല്ലാം പോയതിന് ശേഷമാണ് യുവതിയെ ഡോക്ടര്‍ റൂമിലേക്ക് വിളിച്ചത്. ചെവി പരിശോധിക്കുന്നതിനിടയില്‍ അറ്റന്‍ഡറായ ജീവനക്കാരി പുറത്തേക്ക് പോയപ്പോള്‍ യുവതിയുടെ ശരീരഭാഗങ്ങളില്‍ അമര്‍ത്തുകയായിരുന്നു. പരിശോധനയുടെ ഭാഗമാണെന്ന് കരുതിയ യുവതി ആദ്യം പ്രതികരിച്ചില്ല. എന്നാല്‍ സത്യാവസ്ഥ മനസ്സിലാക്കിയ യുവതി നിലവിളിച്ചു കൊണ്ട് ഡോക്ടറുടെ കൈതട്ടിമാറ്റി പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.

ബഹളം വച്ച്‌ ഇറങ്ങിയോടി യുവതി പുറത്തുണ്ടായിരുന്ന ഭര്‍ത്താവിനോട് വിവരം പറഞ്ഞു. ചോദ്യം ചെയ്യാന്‍ എത്തിയ ഭര്‍ത്താവിനെ ഡോക്ടര്‍ കയ്യേറ്റം ചെയ്തുവെന്നും യുവതി പറഞ്ഞു. ഇതേ തുടര്‍ന്ന് ക്ലിനിക്കില്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. പിന്നീട് ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍ സംഭവത്തില്‍ പോലീസ് ഡോക്ടറെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.


13 കൊല്ലം മുമ്പ് ബംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂര്‍ കോഴിത്തുറ, ചുണ്ടപ്പറമ്പ് , കുറുമാത്തൂര്‍ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാലു ക്രിമിനല്‍ കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഇയാള്‍ ഉന്നതരുമായി ബന്ധം ഉപയോഗിച്ച്‌ പല കേസുകളില്‍ നിന്നും രക്ഷപ്പെടുകയാണ് ചെയ്തതെന്ന് ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റി ആരോപിച്ചു.

അതേസമയം തെറ്റുചെയ്തിട്ടില്ലെന്നും പരിശോധനയ്ക്കിടെ യുവതിയുടെ ശരീരഭാഗങ്ങളില്‍ കൈ അറിയാതെ തട്ടിയതാണെന്നും ഡോക്ടര്‍ പ്രശാന്ത് നായിക് പറഞ്ഞു. യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്‌പിക്ക് പരാതി നല്‍കുമെന്നും ഇയാള്‍ പ്രതികരിച്ചു. എന്നാല്‍ യുവതി നിലവിളിച്ച്‌ പുറത്തേക്കോടുന്നതു കണ്ട ദൃക്സാക്ഷികളുടെ അടക്കം മൊഴി ശേഖരിച്ചതിന് ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

English summary
Kannur: Doctor remanded after misbehaves with patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X