Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് സംഘം പൊലീസ് വാഹനത്തിനു നേരെ വടിവാള്‍ വീശി, പൊലിസുകാരന് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് സംഘം പൊലിസ് ജീപ്പ് അക്രമിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പൊതുവാച്ചേരി ഭാസ്‌കരന്‍ കടയ്ക്കു സമീപത്തു നിന്നും ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് വാഹനത്തിന് നേരെ അക്രമം നടത്തിയ നാലംഗ സംഘത്തിനെതിരെയാണ് എടക്കാട് പൊലിസ് കേസെടുത്തത്.

അഞ്ജാത സംഘത്തിന്റെ അക്രമത്തില്‍ പൊലിസ് ജീപ്പിന്റെ ചില്ല് തകരുകയും എടക്കാട് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറായ അനില്‍കുമാറിന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അനില്‍കുമാര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റിന്റെ പുറകുവശത്തെ സൈഡ് ഗ്ളാസാണ് തകര്‍ന്നത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം.

kannur

കാറില്‍ സഞ്ചരിച്ച നാലംഗസംഘം പൊലിസ് വാഹനത്തിന് നേരെ ബിയര്‍കുപ്പി എറിയുകയും വടിവാള്‍ വീശുകയുമായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കര്‍ണാടക രജിസ്ട്രേഷന്‍ വാഹനത്തിനെ പിന്തുടരുമ്പോഴാണ് അക്രമം നടന്നത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അഞ്ജാത സംഘം അക്രമിച്ചത്. സംഭവത്തിനുശേഷം നാലംഗ സംഘം രക്ഷപ്പെടുകയായിരുന്നു.

സിവില്‍ പൊലിസ് ഉദ്യോഗസ്ഥരായ അജീഷ് രാജ് എന്നിവരും പൊലിസ് വാഹനത്തിലുണ്ടായിരുന്നു. മയക്കുമരുന്ന് കടത്തു സംഘമാണ് അക്രമം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ചവാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എടക്കാട് പൊലിസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണതടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്. എടക്കാട് സിഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ കുറെക്കാലമായി മയക്കുമരുന്ന് കടത്ത് തടയുന്നതിനായി പൊലിസ് വിവിധ സ്റ്റേഷനുകളില്‍ രാത്രികാല പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+