ജനാധിപത്യം സംരക്ഷിക്കാൻ ബിജെപിയെ പുറത്താക്കാൻ മതേതര ശക്തികൾ ഒന്നിക്കണം: ഇ പി ജയരാജൻ
കണ്ണൂര്‍: ഇന്ത്യന്‍ ജനാധിപത്യം വലിയ അപകടത്തെ അഭിമുഖീകരിക്കുകയാണെന്നും ഇതില്‍ നിന്ന് കരകയറ്റാന്‍ ബി ജെ പി യെ അധികാരത്തില്‍ നിന്നും പുറത്തെറിയണമെന്ന് എല്‍ ഡി എഫ് സംസ്ഥാന കണ്‍വീനര്‍ ഇ പി ജയരാജന്‍.
സി പി ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററി വ്യവസ്ഥ-രാഷ്ട്രീയ ചട്ടുകമാവുന്ന ഗവര്‍ണര്‍മാര്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇതിനുവേണ്ട കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കണം. പിന്നീട് നിലവിളിച്ചിട്ട് കാര്യമില്ല. ഇടതുപക്ഷ ശക്തികള്‍ കൂടുതല്‍ ശക്തിപ്പെട്ടാല്‍ മാത്രമെ ജനാധിപത്യത്തെ സംരക്ഷിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും ഇടതുപക്ഷം ദുര്‍ബലമായാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുരക്ഷയില്‍ പ്രതിഫലിക്കും. വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഒന്നാണ്. അത് എല്ലാവരും തിരിച്ചറിയണം.
വളര്‍ന്ന് വരുന്ന തലമുറയുടെ മനസില്‍ അന്ധവിശ്വാസം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് വേണ്ടി ഇന്ത്യയിലെ മുഴുവന്‍ സര്‍വ്വകലാശാലകളെയും പിടിച്ചെടുക്കുന്നു. പാഠ്യപദ്ധതികളില്‍ ഇടപെടുന്നു. കേന്ദ്രസര്‍ക്കാര്‍ മതനിരപേക്ഷ രാജ്യത്തെ മതാധിഷ്ടിത രാജ്യമാക്കി മാറ്റാന്‍ അതിശക്തമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സംസ്ഥാനങ്ങളുടെ അധികാരം പിടിച്ചെടുത്ത് അധികാരം കേന്ദ്രീകരിക്കാനുള്ള നീക്കം നടത്തുന്നു. ഇത്തരത്തില്‍ ജനാധിപത്യസംവിധാനത്തെ അപകടപ്പെടുത്തിയും മതേതരത്വത്തെ തകര്‍ത്തും പാര്‍ലമെന്ററി വ്യവസ്ഥയെ നോക്കുകുത്തിയാക്കിയും ജുഡീഷ്യറിയെ ഭിഷണിപ്പെടുത്തിയും ഫാസിസ്റ്റ് ഭീകരത നടത്തിയും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.ഇത് തിരിച്ചറിഞ്ഞ് ജനങ്ങള്‍ വരും തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തൂത്തെറിയണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഇന്ത്യയിലെ ഫെഡറിലസത്തെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.കേരളത്തിന് അര്‍ഹമായ ജി. എസ്.ടി കുടിശിക അനുവദിക്കാതെ ശ്വാസം മുട്ടിക്കുകയാണ് ചെയ്യുന്നത്. അയ്യായിരത്തിലേറെ കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാകുന്നില്ല.
ഇതിന്റെ കണക്ക് തന്നിട്ടില്ലെന്ന അപഹാസ്യമായ വാദമാണ് കേന്ദ്രധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തില്‍ വന്നു പറഞ്ഞത് . എത്ര അപഹാസ്യമായ വാദമാണ് ഇതെന്ന് ആര്‍ക്കും മനസിലാവും.
കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുളള സാമ്പത്തിക വിനിമയെത്ത കുറിച്ചാണ് ഇങ്ങനെ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ കടമെടുത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ സംസഥാനങ്ങളെ ഇതിനു അനുവദിക്കുന്നില്ല. കടമെടുക്കാനുളള പരിധി കുറച്ചത് കേരളത്തിന്റെ വികസനത്തെ തടയുന്നതിനാണ്. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിന് സാമ്പത്തിക ബാധ്യത കുറവാണെന്നും ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications