ബഫർ സോണായി പ്രഖ്യാപിക്കുമോയെന്ന് ആശങ്ക:മുൾമുനയിൽ ആറളത്തെ കുടുംബങ്ങൾ
ഇരിട്ടി: സൈലൻ്റ് വാലിക്ക് പിന്നാലെ കേരളത്തിലെ രണ്ടാമത്തെ വന്യജീവി സങ്കേതത്തിന്റെ ബഫർസോൺ അന്തിമ പ്രഖ്യാപനത്തിന് തീരുമാനമായതോടെ കണ്ണുർ ജില്ലയിലെ മലയോര പ്രദേശമായ ആറളം - കൊട്ടിയൂർ പ്രദേശവാസികളും ആശങ്കയിൽ. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് പാലായന ഭീഷണിയിലായത്.
സൈലന്റ് വാലി നാഷണൽ പാർക്കിന് ചുറ്റും വരുന്ന ബഫർ സോൺ നാട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് അന്തിമമാക്കിയതാണ് ഇവരെയും ആശങ്കയിലാക്കുന്നത്.
കഴിഞ്ഞ മാസം 17ന് നടന്ന കേന്ദ്ര-വനംപരിസ്ഥിതി മന്ത്രാലയത്തിനുകീഴിലുള്ള പരിസ്ഥിതി ദുർബല മേഖലകൾക്കായുള്ള വിദഗ്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അടുത്തദിവസംതന്നെ അന്തിമ വിജ്ഞാപനം പുറത്തിറങ്മെങു ന്നാണ് വിവരം. 90 സ്ക്വയർ കിലോമീറ്റർ വിസ്തീർണമുള്ള സൈലന്റ് വാലി നാഷണൽ പാർക്കിന് ചുറ്റും 148 സ്ക്വയർ കിലോമീറ്റർ വിസ്തീർണത്തിലാണ് ബഫർ സോൺ കരട് വിജ്ഞാപനം ആദ്യഘട്ടത്തിൽ ഇറങ്ങിയത്. ഇതിൽ നൂറുകണക്കിന് ആളുകളുടെ കൃഷിസ്ഥലങ്ങളും വീടുകളും ഉൾപ്പെടുന്നുണ്ടെന്ന പരാതി ഉയരുകയും ഇതിനെതിരേ ആയിരക്കണക്കിന് കത്തുകൾ കേന്ദ്രസർക്കാരിലേക്ക് അയക്കുകയും നടപടി ഉണ്ടാകാതിരുന്നതിനാൽ കഴിഞ്ഞ ഫെബ്രുവരി 23 ന് ആയിരക്കണക്കിന് കർഷകർ മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ പ്രദേശവാസികളായ ജനങ്ങൾക്ക് യാതൊരു പരാതിയുമില്ലെന്ന റിപ്പോർട്ടാണ് ഡിഎഫ്ഒ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയത്.

തുടർന്നാണ് യോഗം ചേർന്ന് അന്തിമ വിജ്ഞാപനമിറക്കാൻ തീരുമാനിച്ചത്. ഇതോടെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ ഏരിയയുടെ കാര്യത്തിലും ജനഹിതത്തിന് എതിരായി തീരുമാനമുണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ആറളം വന്യജീവി സങ്കേതത്തിന്റെ സീറോ മുതൽ 100 മീറ്റർ വീതിയിൽ 10. 16 സ്ക്വയർ കിലോമീറ്റർ ഏരിയയിലെയും കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ സീറോ മുതൽ മൂന്നു കിലോമീറ്റർ വരെ 12. 91 സ്ക്വയർ കിലോമീറ്റർ ഏരിയയിലെയും ജനവാസമേഖലകൾ ഉൾപ്പെടെ ബഫർ സോണായി പ്രഖ്യപിക്കാനായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം. ഇതിനെ തുടർന്ന് ജനകീയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമുണ്ടായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിരവധി തവണ നിവേദനങ്ങൾ നൽകി. പേരാവൂർ മണ്ഡലം എം.എൽ.എ
ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്
സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വനംവകുപ്പിന്റെയും സംയുക്ത യോഗം ചേർന്ന് ബഫർ സോൺ ദൂരപരിധി സീറോ പോയിന്റായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ത്രിതല പഞ്ചയത്തുകൾ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കാക്കി സംസ്ഥാന സർക്കാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
ഇതിനുമുമ്പ് ഷോളയാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയാണ് ബഫർ സോൺ അന്തിമ പ്രഖ്യാപനം നടത്തിയത്. സൈലന്റ് വാലി നാഷണൽ പാർക്ക് ബഫർ സോൺ അന്തിമ വിജ്ഞാപനത്തിനെതിരേ കിഫ ഉൾപ്പെടെയുള്ള കർഷകസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരേ നിയമപോരാട്ടം നടത്തുമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ അറിയിച്ചു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications