പിതാവിന്റെ പെണ്‍സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി പെണ്‍കുട്ടി, കേസെടുത്ത് പൊലീസ്
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ പെണ്‍സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കൂത്തുപറമ്പ് പറാല്‍ സ്വജേശിനിയായ യുവതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2017 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചക്കരക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ തമാസിക്കുന്ന 16കാരിയുടെ പരാതിയിലാണ് കേസ്.
യുവതിയുടെ പാറാലിലെ വീട്ടില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചത്. സംഭവം നടന്നത് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചക്കരക്കല്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കൂത്ത് പറമ്പ് പൊലീസിന് കൈമാറുകയായിരുന്നു.

അതേസമയം, പത്തനംതിട്ടയില്‍ സുഹൃത്തിനെ മദ്യ ഹരിയില്‍ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോണില്‍ വിളിച്ച് അടുപ്പം സ്ഥാപിച്ച് ഒരു ലോഡ്ജില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. തിരുവല്ല കുറ്റപ്പുഴ തീരുമൂല പുരം ആഞ്ഞിലിമൂട് വെളുത്ത കാലായില്‍ ശശി ഭാസ്‌കരന്റെ മകന്‍ ശരണ്‍ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
2019ല്‍ യുവാവിനെ യുവതിയെ പരിചയമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുവതിക്കഗ് ബിയര്‍ വാങ്ങിക്കൊടുത്ത് കുടിപ്പിച്ച് അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ വീഡിയോ കോളിലൂടെ യുവതിയുടെ നഗ്നത പകര്‍ത്തിയിരുന്നു.
ഈ ദൃശ്യങ്ങള്‍ കാണിച്ചാണ് പിന്നീട് പീഡനം തുടര്‍ന്നത്. തിരികെ നല്‍കാമെന്ന് പറഞ്ഞ് പലപ്പോഴായി 15000 രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഇതൊന്നും തിരികെ നല്‍കിയിട്ടില്ല. ഒപ്പം താമസിക്കണമെന്ന ആവശ്യം നിരസിച്ചതുകാരണം യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ കൈമാറുകയും ചെയ്തു .
ശേഷം യുവതി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ നിത്യാ സത്യന്‍ കേസ് രജിസ്റ്റര്‍ ചെയ്തു . തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രാഥമിക നടപടികള്‍ കൈക്കൊണ്ട് അന്വേഷണം ആരംഭിച്ചു. പിന്നാലെ തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. എസ് സി പിഓമാരായ ജയകുമാര്‍, ജോജോ ജോസഫ്, മാത്യു എന്നിവരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .












Click it and Unblock the Notifications