കണ്ണൂര്‍ ഫൈറ്റ്സ് ക്യാന്‍സര്‍; അര്‍ബുദ മുക്ത ജില്ലയാകാന്‍ കണ്ണൂര്‍
കണ്ണൂര്‍: കാന്‍സര്‍ മുക്ത ജില്ലയാകാന്‍ തയ്യാറെടുത്ത് കണ്ണൂര്‍. 2025 ഓടെ പുതിയ അര്‍ബുദ രോഗി ഇല്ലാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക ആണ് കണ്ണൂര്‍. ഇതിന് മുന്നോടിയായി 'കണ്ണൂര്‍ ഫൈറ്റ്സ് കാന്‍സര്‍' എന്ന പേരില്‍ ആരംഭിച്ച ക്യാംപെയ്നിന് ജില്ലയില്‍ തുടക്കമായി. അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനായി ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്നാണ് ക്യാംപെയ്ന് നടത്തുന്നത്.
ഇതിന്റ ആദ്യ ഘട്ടം എന്ന നിലയ്ക്ക് അര്‍ബുദ സ്ക്രീനിങ്ങിനായി ജില്ല ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി. ഇനി പഞ്ചായത്തുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. ഇതിന് ശേഷം പഞ്ചായത്ത് തലത്തില്‍ സര്‍വേ നടത്തും. തുടര്‍ന്ന് കാന്‍സര്‍ ബോധവത്കരണ പരിപാടികളും ക്യാമ്പുകളും സംഘടിപ്പിക്കും. ഇതില്‍ നിന്ന് രോഗ സാധ്യതയുള്ളവരെ കണ്ടെത്തി താലൂക്ക്, ജില്ല ആശുപത്രികളിലും തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നുമായി തുടര്‍ പരിശോധനക്ക് വിധേയമാക്കും.

രോഗികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ലഭ്യമാക്കും. ഇതിനായി കളക്ടര്‍ ചെയര്‍മാനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഡി എം ഒ) കണ്‍വീനറുമായ കാന്‍സര്‍ കണ്ട്രോള് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 'കണ്ണൂര്‍ ഫൈറ്റ്സ് ക്യാന്‍സര്‍' ക്യാംപെയിനിന്റെ ലോഗോ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് പ്രകാശിപ്പിച്ചു. ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുക, ക്യാന്‍സര്‍ ചികിത്സയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആരോഗ്യവകുപ്പും ജില്ലാ സംവിധാനവും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് ക്യാമ്പയിന് തുടങ്ങുന്നത്.
ക്യാന്‍സര്‍ ബോധവല്‍ക്കരണത്തിന് ജനകീയ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കണ്ണപുരം പഞ്ചായത്തില്‍ വിജയകരമായി നടപ്പാക്കിയ സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയും ക്യാംപെയ്നില്‍ മാതൃകയാക്കും. മലബാര്‍ ക്യാന്‍സര്‍ സെന്ററാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം അടുത്ത മാസമാണ് തുടങ്ങുന്നത്.
ലോഗോ പ്രകാശനം കളക്ടറുടെ ചേംബറിലാണ് നടന്നത്. ചടങ്ങില്‍ മുന്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കളക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ നാരായണ നായിക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. രാജേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍മാരായ അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള എന്നിവര്‍ പങ്കെടുത്തു. രാജേഷ് പൂഞ്ഞത്താണ് കണ്ണൂര്‍ ഫൈറ്റ്സ് ക്യാന്‍സറിന്റെ ലോഗോ രൂപകല്‍പ്പന ചെയ്തത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications