Get Updates
Get notified of breaking news, exclusive insights, and must-see stories!

തലനാരിഴയ്ക്ക് ഒരു നഗരം കത്തിച്ചാമ്പാലാവതെ രക്ഷപ്പെട്ടു, തീപിടിത്തത്തില്‍ ഒരു കോടിയുടെ നഷ്ടം

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തെ ഭീതിയിലാക്കി തീപിടിത്തം. തളിപറമ്പ് മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സ്ഥാപന ഉടമപറയുന്നത്. തളിപറമ്പ് മാര്‍ക്കറ്റിലെ അനാദി മൊത്തവിതരണ പലചരക്ക് കടയിലാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തീപിടിത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.കടപൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാലാണ് നഗരത്തിലെ മറ്റിടങ്ങളില്‍ തീ ആളിപടരാതിരുന്നത്.'

fire new311331

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നും ഒരു യൂനിറ്റും കണ്ണൂര്‍, തളിപറമ്പ് ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നു രണ്ടുവീതം യൂനിറ്റുമെത്തിയാണ് തീയണച്ചത്. അപ്പോഴെക്കും കടകളിലെ മൊത്തം സാധനങ്ങള്‍ കത്തി നശിച്ചിരുന്നു.

ഏകദേശം ഒരു കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഏറെ നേരത്തെ ശ്രമഫലമായാണ് ഫയര്‍ഫോഴ്‌സിന്റെ അഞ്ചു യൂനിറ്റുകള്‍ തീയണച്ചത്. എന്നാല്‍ രാവിലെ ഒന്‍പതുമണിയോടെ ഇവിടെ നിന്നും പുക ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് തളിപറമ്പിലെ അഗ്‌നി ശമനസേന സ്ഥലത്തെത്തി കനലുകള്‍ വെള്ളം ചീറ്റി കെടുത്തുകയായിരുന്നു.

തളിപറമ്പ് മാര്‍ക്കറ്റിനടുത്തു കത്തിനശിച്ച അക്ബര്‍ ട്രേഡേഴ്‌സിന്റെ അടുത്തുണ്ടായിരുന്നത് പടക്കകടയായിതിനാണ് അപകടസാധ്യത വര്‍ധിപ്പിച്ചത്. സമീപത്തെ വ്യാപാരികളുടെ അവസരോചിതമായ ഇടപെടലാണ് തീ പടക്കകടയിലേക്ക് പടരുന്നത് ഒഴിവാക്കിയത്. പടക്കകടയ്ക്കു തീപിടിച്ചിരുന്നുവെങ്കില്‍ തളിപറമ്പ് നഗരം ഒന്നാകെ തന്നെ കത്തിചാമ്പലാകാന്‍ ഇടയാകുമായിരുന്നു. ക്രിസ്തുുമസ്, പുതുവത്‌സര ആഘോഷങ്ങള്‍ക്കായി ഉമ്മര്‍കുട്ടി ഫയര്‍ വര്‍ക്‌സിന്റെ ഗോഡൗണില്‍ നിറയെപടക്കങ്ങള്‍ സംഭരിച്ചിരുന്നു.

തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട സമീപമുള്ള വ്യാപാരികള്‍ ഉടന്‍ തന്നെ പടക്കങ്ങള്‍ ദൂരേക്ക് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. സ്വന്തം ജീവന്‍ പണയം വെച്ചു അപകടകരമായസാഹചര്യത്തിലാണ് വ്യാപാരികള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. അല്ലെങ്കില്‍ തളിപറമ്പ് മാര്‍ക്കറ്റും നഗരത്തിലെ മറ്റുകടകളെയും അഗ്‌നി പൂര്‍ണമായി വിഴുങ്ങുമായിരുന്നു.

തളിപറമ്പ് അഗ്‌നിശമന നിലയത്തിലെ സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷ്, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി. അജയന്‍, കണ്ണൂര്‍ റീജ്യനല്‍ ഫയര്‍ ഓഫീസര്‍ ടി.പി ധനേഷ്, പയ്യന്നൂര്‍ അഗ്‌നിശമനനിലയത്തിലെ ഗ്രേഡ്. അസി. സ്‌റ്റേഷന്‍ ഓഫീസര്‍ പി.സജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം അഞ്ചുമണിക്കൂറോളം സമയമെടുത്താണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+