കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊവിഡ് ബാധിച്ചവരിൽ നാലുപേർ വിദേശത്തു നിന്നുമെത്തിയവർ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ 10 പേര്‍ക്കു കൂടി പുതുതായി കോവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. രണ്ടു പേര്‍ക്ക് രോഗബാധയേറ്റത് സമ്പര്‍ക്കത്തിലൂടെയാണെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയില്‍ 10 പേര്‍ക്കു കൂടിയാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇവരിൽ നാലു പേര്‍ വിദേശത്തു നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു; മരണസംഖ്യ 8 ആയികേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു; മരണസംഖ്യ 8 ആയി

കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 19ന് ഐഎക്സ് 790 വിമാനത്തില്‍ കുവൈത്തില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശികളായ 59കാരനും 58കാരിയും മസ്‌കത്തിൽ നിന്ന് ഐഎക്‌സ് 714 വിമാനത്തില്‍ മെയ് 20നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 49കാരി, 22നെത്തിയ തളിപ്പറമ്പ് സ്വദേശി 65കാരന്‍ എന്നിവരാണ് വിദേശത്തു നിന്നു വന്നവര്‍.

 coronavirus3

മെയ് 15ന് മുംബൈയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശി 17കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ ഏച്ചൂര്‍ സ്വദേശി 36കാരന്‍, 16ന് ബെംഗളൂരുവില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 39കാരന്‍, 20ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെറുപുഴ സ്വദേശി 25കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. ധര്‍മടം സ്വദേശി ഒന്‍പതുകാരനും മുഴപ്പിലങ്ങാട് സ്വദേശി 38കാരനുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 207 ആയി. ഇതില്‍ 120 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

പിറന്നാളിന് വിളിച്ചെന്ന് മോഹൻലാൽ, ഹൃദയത്തിലെ ബന്ധുവെന്ന് മമ്മൂട്ടി, വീരേന്ദ്രകുമാറിനെ ഓർത്ത് താരങ്ങൾപിറന്നാളിന് വിളിച്ചെന്ന് മോഹൻലാൽ, ഹൃദയത്തിലെ ബന്ധുവെന്ന് മമ്മൂട്ടി, വീരേന്ദ്രകുമാറിനെ ഓർത്ത് താരങ്ങൾ

നിലവില്‍ 12478 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 65 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 73 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും വീടുകളില്‍ 12294 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6307 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5930 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5596 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ് ലഭിക്കാനുള്ളത്.ഇതിനിടെ തൂണേരിയിലെ ഒരു മ ത്സ വിൽപനക്കാരന്കൊ വിഡ് ബാധിച്ചത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തി.

ഇതോടെ തലശേരി മത്സ്യ മാർക്കറ്റിൽ നിന്നും കൊവിഡ് സമൂഹ വ്യാപനം നടന്നതായി ആശങ്കയുയർത്തിട്ടുണ്ട്. തലശേരിയുടെ അതിർത്തി പ്രദേശങ്ങളിലുള്ള മത്സ്യ വണ്ടിക്കാർ മത്സ്യം ശേഖരിക്കുന്നതിനായി കൂടുതലെത്തുന്ന സ്ഥലങ്ങളിലൊന്നാണ് തലശേരി മാർക്കറ്റ്.

കോഴിക്കോട് ജില്ലയില്‍ പുതുതായി കൊവിഡ് ബാധിച്ചവരില്‍ മത്സക്കച്ചവടക്കാരനുമുണ്ട്. കോഴിക്കോട് തൂണേരി പഞ്ചായത്തില്‍ മത്സ്യക്കച്ചവടം നടത്തുന്നയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധര്‍മ്മടത്ത് കൊവിഡ് ബാധിച്ച് ഈയിടെ മരിച്ച ആസിയയുടെ മക്കളുമായി ഇയാള്‍ക്ക് സമ്പര്‍ക്കം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട് ഇയാൾക്ക് അനേകം പേരുമായി സമ്പര്‍ക്കമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ വിവരങ്ങള്‍ പ്രകാരം ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് തലശ്ശേരി മാര്‍ക്കറ്റില്‍ നിന്നാകാമെന്നാണ് പ്രാഥമിക നിഗമനം.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

ആസിയയുടെ ഭര്‍ത്താവ് ഹംസ കൊവിഡ് ബാധിതനായിരുന്നുവെന്നും ഇദ്ദേഹത്തില്‍ നിന്ന് ആസിയയിലേക്ക് രോഗം പകര്‍ന്നതാകാം എന്നുമാണ് വിലയിരുത്തല്‍. മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ആസിയയുടെ ഭര്‍ത്താവിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഡ്രൈവര്‍മാരില്‍ നിന്നോ തൊഴിലാളികളില്‍ നിന്നോ മറ്റോ ഉള്ള സമ്പര്‍ക്കത്തിലൂടെയാകാം രോഗം പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നു. കൊവിഡ് സമൂഹ വ്യാപന ലക്ഷണത്തെ തുടർന്ന് തലശേരി മാർക്കറ്റ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

English summary
Kannur:Four coronavirus positive people came from abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X