കണ്ണൂര്‍ വിമാനത്താവളത്തില്‍ കളിപ്പാട്ടത്തിനുളളില്‍ ഒളിപ്പിച്ചു കടത്തിയ സ്വർണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കളിപ്പാട്ടത്തിനുളളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം പിടികൂടി. കളിപ്പാട്ടങ്ങള്‍ക്കിടെയില്‍ കടത്താന്‍ ശ്രമിച്ച 899.96 ഗ്രാം സ്വര്‍ണമാണ് മട്ടന്നൂര്‍ വിമാനത്താവള പൊലിസ് പിടികൂടിയത്. ദുബായിയില്‍ നിന്നുമെത്തിയ കോഴിക്കോട് കുറിഞ്ഞാലിയോട് മുയിപ്ര സ്വദേശിയായ പുതിയേടത്ത് വീട്ടില്‍ മനാഫാ(36)ണ് പിടിയിലായത്.വിമാനത്താവളത്തില്‍ നിന്നും ചെക്ക് ഔട്ട് കഴിഞ്ഞു പുറത്തിറങ്ങിയ ഇയാളെ വിമാനത്താവള പൊലീസ് നിരീക്ഷിക്കുകയായിരുന്നു.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസ് പരിശോധന നടത്തിയതില്‍ കളിപാട്ടങ്ങളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍5359261.8 രൂപ വില വരും. മനാഫിനെ കസ്റ്റഡിയിലെടുത്ത പൊലിസ് അറസ്റ്റു രേഖപ്പെടുത്തി.

റെയ്ഡില്‍ മട്ടന്നൂര്‍ വിമാനത്താവള പൊലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ.വി പ്രശാദ് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.കഴിഞ്ഞ ആറുമാസത്തിനുളളില്‍ കോടികളുടെ സ്വര്‍ണവേട്ടയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസും ഡി. ആര്‍. ഐയും നടത്തിയത്.
ഇതിനു പുറമെ ചെക്ക് ഔട്ട് കഴിഞ്ഞിറങ്ങുന്ന സ്വര്‍ണക്കടത്തുകാരെ നിരീക്ഷിക്കാന്‍ എയര്‍പോര്‍ട്ട്‌പോലിസും സദാജാഗ്രതയിലാണ്. നിരവധി കാരിയര്‍മാരെയാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലിസ് പിടികൂടിയത്. ഗള്‍ഫില്‍ നിന്നും മടങ്ങുന്ന സ്ത്രീകള്‍ അടക്കമുളളവര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനിടെ പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചു സ്വര്‍ണക്കടത്ത് സംഘം പിടിമുറുക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനാലാണ് എയര്‍ പോര്‍ട്ട് പൊലിസിനെയും സ്വര്‍ണക്കടത്തുകാരെ പിടികൂടുന്നതിനായി നിയോഗിച്ചത്. ഇതുവരെയായി നാലുകോടിയിലേറെ രൂപയുടെ സ്വര്‍ണക്കടത്ത് മട്ടന്നൂര്‍ വിമാനത്താവള പൊലിസ് പിടികൂടിയിട്ടുണ്ട്.












Click it and Unblock the Notifications