വധുവും ബന്ധുക്കളും അമ്പലത്തിൽ എത്തിയിട്ടും വരൻ വന്നില്ല; പോലീസ് അന്വേഷിച്ചപ്പോൾ വൻ ട്വിസ്റ്റ്
കേളകം: വിവാഹത്തിന് വരൻ എത്താത്തതിനെ തുടർന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി വധുവും ബന്ധുക്കളും പോലീസിനെ സമീപിച്ചു. തലശ്ശേരി പൊന്ന്യം സ്വദേശിനിയായി യുവതിയും ബന്ധുക്കളുമാണ് വിവാഹത്തിന് കണിച്ചാർ പാറയപ്പട്ടണം സ്വദേശിയായ വരൻ എത്താത്തതിനെ തുടർന്ന് കേളകം പോലീസിന്റെ സഹായം തേടിയത്.
ബുധനാഴ്ച രാവിലെ 10 ന് കൊട്ടിയൂരിൽ അലത്തിൽ വെച്ച് വിവാഹം കഴിക്കാം എന്നായിരുന്നു വരൻ വധുവിനേയും ബന്ധുക്കളേയും അറിയിച്ചിരുന്നത്. ഇതേ തുടർന്ന് വധുവും ബന്ധുക്കളും അമ്പലത്തിൽ എത്തി. തലേ ദിവസം ഇരുവീട്ടുകാരും സംസാരിച്ചിരുന്നു.

എന്നാൽ പിതാവിന് അസുഖം വന്നതിനെത്തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ പോകേണ്ടി വന്നതിനാൽ വിവാഹ ദിവസം രാവിലെ കുറച്ച് വൈകിയോ അമ്പലത്തിൽ എത്താൻ കഴിയൂവെന്ന് യുവാവ് പിന്നീട് അറിയിച്ചു. വിവാഹ ദിവസം വീട്ടിൽ നിന്ന് അമ്പലത്തിലേക്ക് പുറപ്പെട്ട വധുവും ബന്ധുക്കളും പലതവണ വരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വരനെ കിട്ടിയില്ല.
എങ്കിലും വധുവും ബന്ധുക്കളും കൃത്.യ സമയത്ത് അമ്പലത്തിൽ എത്തി വരനെ കാത്തിരുന്നു. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും വരനെ കാണാനോ ബന്ധപ്പെടാനോ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് യുവാവിന്റെ സ്വദേശമാണെന്ന് പറഞ്ഞ കേളകത്ത് എത്തിയതും പോലീസിന്റെ സഹായം തേടിയതും.
യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വരന്റെ വീട്ടിൽ ചെന്ന് അന്വേഷിച്ചത്. അപ്പോഴാണ് ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ടെന്ന് മനസ്സിലായത്. ഇയാൾ തൊണ്ടിയിൽ സ്വദേശിയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾ ബെംഗളൂരില്ഡ കുടുംബസമേതം താമസിക്കുകയാണ്.
ഇവർ തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. സഹപാഠി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് പരിചയം പുതുക്കിയത്. രണ്ട് വർഷം മുമ്പാണ് ഇവർ തമ്മിൽ അടുപ്പത്തിലാത്. വിവാഹ മോചിതയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. താനും വിവാഹ മോചിതനാണെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്നാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
വ്യത്യസ്ത മത വിഭാഗങ്ങളിൽ നിന്നുള്ള ആളുകളായതിനാൽ വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിർപ്പുണ്ടാകും എന്ന് പറഞ്ഞാണ് അമ്പലത്തിൽ നിന്ന് വിവാഹം നടത്താമെന്ന് യുവാവ് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് യുവതി ബന്ധുക്കൾക്കൊപ്പം എത്തിയത്. അതിന് ശേഷമാണ് തങ്ങൾ പറ്റിക്കപ്പെട്ടതാണെന്ന് അറിഞ്ഞത്. സംഭവത്തിൽ പരാതി നനൽകാതെ യുവതിയും ബന്ധുക്കളും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.












Click it and Unblock the Notifications