ഹാന്‍വീവില്‍ റെക്കാര്‍ഡ് വില്‍പന, സി. ഐ.ടി.യു നടത്തുന്ന സമരത്തിന് വഴങ്ങില്ലെന്ന് ചെയര്‍മാന്‍
കണ്ണൂര്‍: ഹാന്‍വീവിന്റെ ആസ്ഥാനമായ കണ്ണൂരിലുണ്ടായ വിവാദങ്ങളോട് പ്രതികരിച്ചു ഹാന്‍വീവ് ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍. ഹാന്‍വീവില്‍ റിക്കാര്‍ഡ് വില്‍പനയാണ് നടക്കുന്നതെന്ന് ചെയര്‍മാന്‍ ടി.കെ. ഗോവിന്ദന്‍ചൂണ്ടിക്കാട്ടി. ഹാന്‍വീവില്‍ സി. ഐ.ടി.യു നടത്തുന്ന സമരം പ്രതികൂലമായി ബാധിക്കില്ലെന്നും കണ്ണൂര്‍ പ്രസ് ക്‌ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രതികരിച്ചു.ജീവനക്കാര്‍ സംതൃപ്തരാണെന്നും ജീവനക്കാരുടെ ആവശ്യങ്ങള്‍ മുഖവിലക്കെടുത്താണ് ഹാന്‍വീവ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു
ജീവനക്കാര്‍ക്ക് വേതനം സമയബന്ധിതമായി നല്‍കുവാന്‍ സാധിച്ചിട്ടില്ലെന്നത് വസ്തുതയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.സര്‍ക്കാരില്‍ നിന്ന് വിവിധ ഇനങ്ങളിലായി കോര്‍പറേഷന് അഞ്ച് 45 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും ഇതുലഭിച്ചാലുടന്‍ പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി.
താന്‍ ഇതിനെക്കാള്‍ വലിയ യൂനിയന്‍ കാരെ കണ്ടിട്ടുണ്ടെന്നും അവരുടെ വര്‍ത്തമാനവും സമരവും പേടിപ്പിക്കലുമൊന്നും ഇങ്ങോട്ടു വേണ്ടെന്നും ടി.കെ ഗോവിന്ദന്‍ മുന്നറിയിപ്പു നല്‍കി. ഹാന്‍വീവില്‍ സി. ഐ.ടി.യു നടത്തിവരുന്ന സമരത്തിന് വഴങ്ങുന്ന പ്രശ്‌നമില്ല. യൂനിയന്‍കാരെ ഒരു വിഭാഗം തൊഴിലാളികള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.

ആരെങ്കിലും കേട്ടിട്ടു പ്രതികരിക്കുകയോ സമരം ചെയ്യുകയോ അല്ല യുനിയന്‍ കാര്‍ ചെയ്യെണ്ടത്. എം.ഡിയെ തെണ്ടിയെന്നു വിളിച്ച ജയിംസ് മാത്യുവിന്റെ നിലപാടിനോട് യോജിക്കുന്നില്ല. അതുകൊണ്ടു യഥാര്‍ത്ഥ വിഷയം ഇല്ലാതായി മാറുകയാണ് ചെയ്യുന്നത്. 2004 ല്‍ മുതലുള്ള തൊഴിലാളികള്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്ന വിഷയം ഇവര്‍ മറയ്ക്കുകയാണ് കാടു കാണാതെ മരം കാണുകയാണിവര്‍.
താന്‍ ക്‌ളേ ആന്‍ഡ് സെറാമിക്‌സ് ചെയര്‍മാനായ കാലത്തു ഇതു മാതിരി ഒരുപാടു എതിര്‍ പുകള്‍ താന്‍ നേരിട്ടുണ്ടെന്നും അതിനെ മറികടന്നു സ്ഥാപനത്തിനെ ലാഭകരമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്തിനാണ് ജെയിംസ് മാത്യു എം.ഡിയെ കുറ്റപ്പെടുത്തിയത് ശരിയായ നടപടിയല്ല. എന്തു തന്നെയായാലും ഹാന്‍ വീവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. കെട്ടിക്കിടക്കുന്ന 20 കോടിയുടെ തുണിത്തരങ്ങള്‍ റിബേറ്റില്‍ നല്‍കാന്‍ കഴിഞ്ഞ 17 ന് തന്നെ മാനേജ്‌മെന്റു തീരുമാനമെടുത്തിട്ടുണ്ട്. പിന്നെ എന്തിനാണ് സി.ഐ.ടി.യു സമരം നടത്തിയതെന്നു വ്യക്തമല്ല. കഴിഞ്ഞ ഏഴു മാസം കൊണ്ടു 24 കോടി രൂപയുടെ വ്യാപാരം നടത്തിയിട്ടുണ്ട്. ഹാന്‍ വീവില്‍ ഒന്നര കോടി രൂപ ചെലവഴിച്ചു ഹാന്‍ വീവില്‍ കംപ്യൂട്ടര്‍ വല്‍ക്കരണം നടത്തിവരികയാണ്.
ഊരാളുങ്കല്‍ സൊസെറ്റിക്കാണ് ഇതിന്റെ കരാര്‍ ഏല്‍പിച്ചത്. അതില്‍ പൊള്ളുന്ന ചില ജീവനക്കാരാണ് യുനിയന്‍ കാരെ പിരി കയറ്റി സമരത്തിനിറക്കിയത്. ഇതിലൊന്നും ഭരണ സമിതി തളരില്ലെന്നും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്‍പോട്ടു പോകുമെന്നും ടി.കെ.ഗോവിന്ദന്‍ അറിയിച്ചു.എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച വില്‍പനയായ 20 കോടിരൂപ കോര്‍പറേഷന്‍ കൈവരിച്ചിട്ടുള്ളത്
2022- ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടത്തിലാണ്. ഈ വില്‍പനയിലൂടെ കഴിഞ്ഞ കാലത്തെ പലബാധ്യതകളും തീര്‍ക്കാന്‍ കോര്‍പറേഷന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോര്‍പറേഷനില്‍ കാലാകാലങ്ങളായി സ്റ്റോക്കുള്ള തുണിത്തരങ്ങള്‍ മാത്രമേ ഇപ്പോഴുമുമുള്ളൂനിലവിലുള്ള ഭരണ സമിതി ചുമതലയേല്‍ക്കുമ്പോള്‍ ഏകദേശം മുപ്പതുകോടിരൂപയുടെ തുണിത്തരങ്ങള്‍ സ്റ്റോക്കുണ്ടായിരുന്നു. ഇതില്‍ സിംഹഭാഗവുംകഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ ഉല്‍പാദിപ്പിച്ച രണ്ടുലക്ഷം മീറ്ററോളം യൂനിഫോം ഗാഡകളും എഴുപതിനായിരം മീറ്ററോളം ബെഡ് ഷീറ്റു പോലുള്ള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ ആവശ്യമായ ഗാഡ തുണിത്തരങ്ങളുമാണ്. ഇതില്‍ ബെഡ് ഷീറ്റ് ഗാഡ തുണിത്തരങ്ങള്‍ ഏറെക്കൂറെ പൂര്‍ണമായും ബെഡ്ഷീറ്റുകള്‍ നിര്‍മിച്ചു കഴിഞ്ഞ ഒന്‍പതു മാസത്തിനുള്ളില്‍ വിപണനം ചെയ്തിട്ടുണ്ടെന്നും ടി.കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. 12കോടിയുടെ ബാക്കി വരുന്ന സ്റ്റോക്ക് റിബേറ്റില്‍ വില്‍ക്കാന്‍ കഴിഞ്ഞ നവംബര്‍ 17-ന് യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതറിഞ്ഞിട്ടും സി. ഐ.ടി.യു എന്തിനാണ് കഴിഞ്ഞ ദിവസം സമരം നടത്തിയതെന്നു അറിയില്ലെന്നും ടി.കെ ഗോവിന്ദന്‍ പറഞ്ഞു.
ഹാന്‍ഡ് ലൂം മാനേജ് ഡയറക്ടര്‍ അരുണാചലം സുകുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications