കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യം കണ്ടെത്താന്‍ ഇനി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്ലിക്കേഷന്‍

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നു.

എരഞ്ഞോളി, കതിരൂര്‍, പന്ന്യന്നൂര്‍, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശ്ശേരി, കരിവെള്ളൂര്‍-പെരളം, രാമന്തളി, കടന്നപ്പളളി, ഉദയഗിരി, ചെങ്ങളായി, കണ്ണപുരം, ചെറുതാഴം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂര്‍, മലപ്പട്ടം, കോളയാട്, കണിച്ചാര്‍, പേരാവൂര്‍, മാലൂര്‍, കേളകം, പടിയൂര്‍, പയ്യാവൂര്‍, പായം, കൂടാളി ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ ഉള്‍പ്പടെ രണ്ട് നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുക

KANNUR1

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പരിശീലനം പൂര്‍ത്തിയായി. എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലും ആന്തൂര്‍ നഗരസഭയിലും സര്‍വേ ആരംഭിച്ചു. മറ്റിടങ്ങളില്‍ ഈ മാസം സര്‍വേ നടത്തും. ഹരിത കര്‍മസേന അംഗങ്ങള്‍ ഹരിതമിത്രം ആപ് ഡൗണ്‍ലൗഡ് ചെയ്ത് വീടുകളിലും കടകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ശേഷം ക്യൂ ആര്‍ കോഡ് പതിക്കും.

നമ്പി നാരായണന്‍ മാധവനെ പറ്റിച്ചു, കലാമുണ്ടായിരുന്നെങ്കില്‍ ആ സീനുണ്ടാകില്ല; ആഞ്ഞടിച്ച് ശശികുമാര്‍നമ്പി നാരായണന്‍ മാധവനെ പറ്റിച്ചു, കലാമുണ്ടായിരുന്നെങ്കില്‍ ആ സീനുണ്ടാകില്ല; ആഞ്ഞടിച്ച് ശശികുമാര്‍

തുടര്‍ന്നുള്ള മാസങ്ങളില്‍ ഇവിടങ്ങളില്‍ ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങള്‍ ക്യൂ ആര്‍ കോഡ് വെച്ച് പുതുക്കാനാവും. ആപ്പ് നിലവില്‍വരുന്നതോടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ആവശ്യപ്പെടാം. പരാതികള്‍ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോര്‍ട്ട് ചെയ്യാനും കഴിയും. തദ്ദേശ സ്ഥാപന അധ്യക്ഷര്‍, അംഗങ്ങള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, സൂപ്പര്‍വൈസര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ക്ലീന്‍ കേരള കമ്പനി, ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍ എന്നീ വിഭാഗക്കാര്‍ക്ക് ആപ്പിലൂടെ വിവരങ്ങള്‍ ലഭിക്കും.

ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍

പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇത് ഓഫ്ലൈനായും ഓണ്‍ലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റര്‍ ചെയ്യാനുള്ള സംവിധാനമാണ് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാര്‍ബേജ് ആപ്പിലുള്ളത്. നേരത്തെ 20 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തിയ സര്‍വേ ഒന്നാംഘട്ടമായപ്പോഴെക്കും നിലച്ചിരുന്നു.

'അഴുക്കില്‍ കിടക്കണ പന്നി ഇല്ലേ.. അതാണ് ഞാന്‍', സംവിധായകൻ പീഡിപ്പിച്ച കേസിലെ അതിജീവിത പറയുന്നു'അഴുക്കില്‍ കിടക്കണ പന്നി ഇല്ലേ.. അതാണ് ഞാന്‍', സംവിധായകൻ പീഡിപ്പിച്ച കേസിലെ അതിജീവിത പറയുന്നു

റിസോഴ്സ് പേഴ്സണായി നിയോഗിച്ചവര്‍ക്ക് വേതനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബൃഹദ് പദ്ധതി നിലച്ചത്. ഇതിനു ശേഷമാണ് മറ്റൊരു സര്‍വേ കൂടി മാലിന്യ വിഷയത്തില്‍ നടത്താന്‍ പോകുന്നത്.

Recommended Video

cmsvideo
തീരദേശ നിവാസികൾ മുൻകരുതൽ എടുക്കണം | *Weather

English summary
Kannur: Haritamithram Smart Garbage Monitoring Application to detect garbage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X