കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണപുരത്തെ പാതയോരങ്ങൾ പച്ചപ്പണിയുന്നു: ഹരിതവീഥി പദ്ധതിക്ക് തുടക്കമായി!!

  • By Desk
Google Oneindia Malayalam News

ചെറുകുന്ന്: പ്രകൃതിസംരക്ഷണത്തിന് പുത്തൻ മാതൃകയാവുകയാണ് കണ്ണപുരം ഗ്രാമ പഞ്ചായത്ത്. വികസനത്തിനോടൊപ്പം പ്രകൃതിസംരക്ഷണവുമെന്നതാണ് പഞ്ചായത്തിന്റെ മുദ്രാവാക്യം. കാർഷിക രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനായി ഏറെ മുന്നേറി കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിലും കേരളത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു. പുതുതായി നടപ്പിലാക്കുന്ന പദ്ധതി പ്രകാരം കണ്ണപുരത്തിന്റെ പാതയോരങ്ങള്‍ക്ക് ഇനി നാട്ടുമരങ്ങള്‍ തണലേകും. നഷ്ടമാവുന്ന പച്ചപ്പും തണലും തിരിച്ചുപിടിക്കുന്നതിന് ആവിഷ്കരിച്ച ഹരിതവീഥി പദ്ധതിക്ക് തുടക്കമായി.

അതിഥി തൊഴിലാളികളെ കൊണ്ട് ജയ് വിളിപ്പിച്ച സംഭവം: പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന് കോടതി അതിഥി തൊഴിലാളികളെ കൊണ്ട് ജയ് വിളിപ്പിച്ച സംഭവം: പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന് കോടതി

പദ്ധതി യാഥാർത്ഥ്യമായാൽ കണ്ണപുരം പഞ്ചായത്തിന്റെ പാതയോരങ്ങളില്‍ ഇനി നാട്ടുമരങ്ങളുടെ കുളിരും നാടന്‍ പൂക്കളുടെ സുഗന്ധവും നിറയുമെന്നാണ് അധികൃതരുടെയും ജനങ്ങളുടെയും പ്രതീക്ഷ. പുതുതായി പണിതീർത്ത. പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ പുതുതായി നടപ്പിലാക്കുന്ന ഹരിതവീഥി പദ്ധതിയുടെ ആദ്യഘട്ടമായാണ് കണ്ണപുരം പാലത്തിനു സമീപം മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നത്. ടി വി രാജേഷ് എംഎല്‍എ മാവിന്‍തൈ നട്ട് പ്രവൃത്തിക്ക് തുടക്കമിട്ടു.

kannur-map-18

സംസ്ഥാനത്ത് തന്നെ മാതൃകയായി പിലാത്തറ പാപ്പിനിശ്ശേരി റോഡ് അപകടരഹിത മേഖലയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡിന്റെ സൗകര്യം വര്‍ധിപ്പിക്കുന്നതോടൊപ്പം റോഡരികുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് തടയിടുക കൂടിയാണ് ഹരിതവീഥി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അന്യംനിന്നുപോവുന്ന നാടന്‍ മാവുകളുടെയും പ്ലാവുകളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുത്ത പഞ്ചായത്തിലെ റോഡരികുകളില്‍ നാടന്‍ മരങ്ങള്‍ തന്നെയാണ് തണലൊരുക്കുക. നൂറിനം മാവിന്‍തൈകളും നൂറിനം പ്ലാവിന്‍ തൈകളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

ചെറുകുന്ന് തറ മുതല്‍ കണ്ണപുരം തോട് വരെയുള്ള രണ്ടു കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തില്‍ പച്ച വിരിക്കുന്നത്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പദ്ധതിക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ഹരിത കേരള മിഷനും കണ്ണപുരം ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പൈതൃകം എന്ന സംരംഭത്തിലൂടെ നാട്ടു മാവുകളുടെ ഗ്രാഫ്റ്റിംഗ് നടത്തി വരുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ചാണ് തുടര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനായി ശ്രമകരമായ പ്രയത്നങ്ങൾ. ആവശ്യമാണെന്ന് പഞ്ചായത്ത് അധികൃതർ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് കെ ഷൈന, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, പഞ്ചായത്ത് സെക്രട്ടറി എം കെ നാരായണന്‍കുട്ടി, ഡി പി എം അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Kannur: Harithveedhi scheme started in Kannapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X