Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചു

കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചു.കനറാ ബാങ്ക് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖറാണ് കണ്ണൂര്‍, 'സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി' പ്രഖ്യാപിച്ചത്. ഫുട്‌ബോള്‍ താരം സി.കെ വിനീത് ഉദ്ഘാടനം നിര്‍വഹിച്ചു.

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു പി ഐ, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലും ഒരു ഡിജിറ്റല്‍ പണമിടപാട് സംവിധാനമെങ്കിലും ഉപയോഗപ്പെടുത്താന്‍ ഇടപാടുകാരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ബാങ്കിംഗ് സേവനങ്ങള്‍ പരമാവധി ഡിജിറ്റല്‍ ആക്കുന്നതിനും യോഗ്യതയുള്ള എല്ലാ കറണ്ട്-സേവിങ്‌സ് അക്കൗണ്ടുകളിലും ഡിജിറ്റല്‍ പണമിടപാട് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നതിനും, റിസര്‍വ് ബാങ്കും സംസ്ഥാനതല ലീഡ് ബാങ്കേഴ്‌സ് സമിതിയും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ ബാങ്കുകള്‍ ഈ പദ്ധതി നടപ്പിലാക്കിയത്.

ann-1661196603.jpg -Prop


വരും ദിവസങ്ങളില്‍ എല്ലാ ജില്ലകള്‍ക്കും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്രഖ്യാപനം നടത്താന്‍ സാധിക്കുമെന്നും കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് സേവനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം എന്ന പദവി കരസ്ഥമാക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ കണ്‍വീനറും കനറാ ബാങ്ക് ജനറല്‍ മാനേജരുമായ എസ് പ്രേംകുമാര്‍ പറഞ്ഞു. കണ്ണൂര്‍ ആകാശവാണിയുമായി ചേര്‍ന്ന് നബാര്‍ഡ് നടത്തി വരുന്ന 52 ആഴ്ച നീളുന്ന ഫിനാന്‍ഷ്യല്‍ ലിറ്ററസി പരിപാടിയെ അദ്ദേഹം അഭിനന്ദിച്ചു.

വരും കാലത്ത് ബാങ്കിംഗ് സേവനങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്തിക്കാന്‍ പര്യാപ്തമായ ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ വിശാലമായ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്ന് ഡിഡിഎം ജിഷിമോന്‍ അഭ്യര്‍ത്ഥിച്ചു. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബാങ്കുകളും കൂട്ടായ ശ്രമങ്ങളുടെ ഫലമായിട്ടാണ് കണ്ണൂര്‍ ജില്ലയ്ക്ക് ഈ മികച്ച നേട്ടം കൈവരിക്കാനായതെന്ന് ഡോ. സെഡറിക് ലോറന്‍സ് പറഞ്ഞു.

ചടങ്ങില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഫിനാന്‍ഷ്യല്‍ കൗണ്‍സിലേര്‍സ്, റൂഡ് സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ക്കുള്ള പ്രശംസാപത്രവും വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തിയ ഡിജിറ്റല്‍ ക്വിസ് പ്രോഗ്രാം വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. പഠനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന കുട്ടികള്‍ക്ക് കനറാബാങ്ക് ഏര്‍പ്പെടുത്തിയ വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പുകള്‍ ജനറല്‍ മാനേജര്‍ എസ് പ്രേംകുമാര്‍ വിതരണം ചെയ്തു. കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എ.യി രാജേഷ് സ്വാഗതവും ലീഡ് ബാങ്ക് മാനേജര്‍രാജ്കുമാര്‍ ടി എം നന്ദിയും പറഞ്ഞു. ആര്‍ബിഐ എജിഎം പ്രദീപ് മാധവ്, കനറാബാങ്ക് എ.ജി.എം സത്യപാല്‍, ഡി.ഐ.സി ജി.എം ശ്രീ ഷിറാസ്, പി വി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Recommended Video

cmsvideo
    ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+