Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ പ്രശ്ന സാധ്യത ബൂത്തുകള്‍ മുന്നൂറിലേറെയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ബൂത്തുകളില്‍ വോട്ടെടുപ്പില്‍ പ്രശ്‌നസാധ്യതയുണ്ടന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. പാനൂര്‍ മൂളിയത്തോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പിന് ഒരാഴ്ച്ച മുന്‍പെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍

320 ബൂത്തുകളില്‍ വോട്ടെടുപ്പില്‍ പ്രശ്ന സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തലശേരി താലൂക്കിലെ പാനൂര്‍ മൂളിയത്തോട് ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിച്ച സംഭവം തെരഞ്ഞടുപ്പില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പൊലിസിന് പ്രേരണയായിട്ടുണ്ട്. പോളിങ് സ്റ്റേഷനുകള്‍ക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

kannur-polling

അതീവസുരക്ഷ പ്രശ്നങ്ങളുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടി അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ സിആര്‍പിഎഫും ദ്രുതകര്‍മ സേനയും കണ്ണൂരില്‍ എത്തിയിട്ടുണ്ട്. കണ്ണൂര്‍, വടകര, കാസര്‍കോട് ലോക്സഭ മണ്ഡലങ്ങളിലെ ചില നിയമസഭ മണ്ഡലങ്ങളിലാണ് അതിപ്രശ്ന സാധ്യത ബൂത്തുകള്‍ ഉള്ളത്. കണ്ണൂര്‍ ജില്ലയിലെ മലയോരത്തെ 34 ബൂത്തുകള്‍ മാവോവാദി ഭീഷണിയും നേരിടുന്നുണ്ട്.

വടകര ലോക്സഭ മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ തളിപ്പറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍, കാസര്‍കോട് മണ്ഡലത്തിലെ പയ്യന്നൂര്‍ മണ്ഡലങ്ങളിലാണ് പ്രശ്ന സാധ്യത ബൂത്തുകള്‍. ഇവിടങ്ങളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് കമ്പനി സി ആര്‍ പി എഫും രണ്ട് കമ്പനി ദ്രുതകര്‍മ സേനയും ജില്ലയിലെത്തിയിട്ടുണ്ട് ലോക്കല്‍ പോലീസുമായി ചേര്‍ന്ന് ഇവര്‍ റൂട്ട് മാര്‍ച്ച് നടത്തിയിട്ടുണ്ട്.

കര്‍ണാടക പോലീസിന്റെ മൂന്ന് കമ്പനി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.ദ്രുതകര്‍മസേനയുടെ 831 സേനാംഗങ്ങള്‍ പിലാത്തറയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്ര സായുധ പോലീസിന്റെ 91 അംഗ സംഘം മാവോവാദി സാന്നിധ്യ മേഖലയായ ആറളത്തെത്തി. ഐ ടി ബി പി പോലീസ് കമ്പനിയുടെ 86 പേരടങ്ങുന്ന സംഘവും ജില്ലയിലെത്തിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ രണ്ടു നാള്‍ മുന്‍പ് കൂടുതല്‍ കേന്ദ്ര സേന കണ്ണൂരിലെത്തിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+