India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനം കുളിര്‍പ്പിച്ച കല്യാണ പന്തലിലെ നൃത്തം; ആ വൈറല്‍ കല്യാണ ഡാന്‍സുകാര്‍ ഇവിടെയുണ്ട്

Google Oneindia Malayalam News

കണ്ണൂര്‍: കഴിഞ്ഞ ദിവസം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ആയത് ഒരു കല്യാണ വീട്ടിലെ ഭക്ഷണ പന്തലിലെ നൃത്തവും അതിലെ ആള്‍ക്കാരുമായിരുന്നു. ഫേസ്ബുക്കിലും വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം എല്ലവരുടേയും സ്റ്റോറിയും സ്റ്റാറ്റസും ആയി ആ നൃത്തം മാറി.

ഭക്ഷണ പന്തലില്‍ വിളമ്പുന്നതിനായി നിന്ന യുവാക്കളും നാട്ടുകാരുമാണ് കല്യാണ വീട്ടില്‍ മുഴങ്ങിയ പാട്ടിനൊപ്പം നൃത്തം വെച്ചത്. എന്നാല്‍ ആര്‍ക്കും ഇത് എവിടെ നടന്ന കല്യാണമാണ് എന്ന് അറിയില്ലായിരുന്നു. എന്നാല്‍ സെലിബ്രിറ്റികളടക്കം ഇതിന്റെ വീഡിയോ പങ്കു വെച്ചു.

മുപ്പത് സെക്കന്‍ഡില്‍ താഴെ മാത്രമുള്ള ഈ വീഡിയോയിലെ കഥയും കഥാപാത്രങ്ങളും കണ്ണൂര്‍ ജില്ലയിലെ കക്കാട് പള്ളിപ്രം എന്ന ഗ്രാമത്തിലേതാണ്. ആറ് മാസത്തിന് മുന്‍പ് നടന്ന വിവാഹ തലേന്നത്തെ വിഡിയോ ആണ് കേരളം ഒന്നാകെ പ്രചരിച്ചത്. 2021 ഡിസംബര്‍ 13 നായിരുന്നു പനയന്‍ ഹൗസില്‍ ഷമീര്‍ ബാബുവിന്റെയും സീമയുടെയും മകള്‍ സ്‌നേഹയുടെ വിവാഹം.

ഷമീര്‍ ബാബുവിന്റെ വീട്ടില്‍ കല്യാണ തലേന്ന് രാത്രിയിലെ പാര്‍ട്ടിയ്ക്കായി തയ്യാറാക്കിയ ഭക്ഷണം വിളമ്പുന്നതിനിടെയാണ് യുവാക്കള്‍ പാട്ടിനൊപ്പം ചുവട് വെച്ചത്. ഇതിന്റെ വിഡിയോ പകര്‍ത്തിയത് എല്‍ ജി എം വെഡ്ഡിങ്‌സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രഫറായ ഷിജിലായിരുന്നു.

 'ഞങ്ങള്‍ക്ക് നിങ്ങളുടെ സുരക്ഷ വേണ്ട, ഗെയിറ്റിന് പുറത്ത് നിന്നോണം'; പൊലീസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'ഞങ്ങള്‍ക്ക് നിങ്ങളുടെ സുരക്ഷ വേണ്ട, ഗെയിറ്റിന് പുറത്ത് നിന്നോണം'; പൊലീസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തലേന്നത്തെ കല്യാണ പാര്‍ട്ടിയില്‍ ഗാനമേള നടന്നിരുന്നു. അതില്‍ 'കക്ഷി അമ്മിണിപ്പിള്ള' എന്ന സിനിമയിലെ ഊയാരം പായ്യാരം എന്ന പാട്ട് അവതരിപ്പിച്ചിരുന്നു. ഇതിന് താളം പിടിച്ചാണ് യുവാക്കള്‍ ചുവടു വെച്ചിരുന്നത്. പാട്ടിന്റെ വ്യക്തതയ്ക്ക് വേണ്ടി ഒറിജിനല്‍ പാട്ട് ചേര്‍ത്ത് എഡിറ്റ് ചെയ്ത് രണ്ടു ദിവസം മുന്‍പ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

cmsvideo
  രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

  ഇതോടെയാണ് സംഭവം വൈറലായത്. പ്രദേശവാസികളായ ദ്വാരഗനാഥ്, ചന്ദ്രബാബു, ശരത്, ശ്രീജിത്ത്, അഭിലാഷ്, ഡുഡു, ശംജിത് തുടങ്ങിയവരെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വിഡിയോയില്‍ കാണുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന് കീഴിലാണ് കക്കാട് പള്ളിപ്രം ഗ്രാമം. പുഴയും തെയ്യവും ഒക്കെയായി ഗ്രാമീണ സൗന്ദര്യം പേറുന്ന നാട് കൂടിയാണ് കക്കാട്.

  English summary
  Kannur: here is those viral dancers who make storm in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X