Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി യുവാവ് കുത്തേറ്റു മരിച്ചത്‌ ലഹരിപാര്‍ട്ടിക്കിടെയുളള തര്‍ക്കത്തിലെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

തലശേരി: ബെംഗ്‌ളൂരില്‍ പാനൂര്‍ സ്വദേശിയായ മൊബൈല്‍ ടെക്‌നിഷ്യനായ യുവാവ് കുത്തേറ്റു മരിച്ചത്‌ ലഹരി പാര്‍ട്ടിക്കിടെയിലാണെന്ന് പൊലീന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പാനൂര്‍ അണിയാരം മഹാശിവക്ഷേത്രത്തിന് സമീപം കീഴായമീത്തല്‍ ഫാത്തിമാസില്‍ മജീദ്-അസ്മ ദമ്പതികളുടെ മകന്‍ ജാവേദാണ്(29) നെഞ്ചിന് കുത്തേറ്റു മരിച്ചത് .ജാവേദിന്റെ പെണ്‍സുഹൃത്തായ ബല്‍ഗാംസ്വദേശിനി രേണുക ഉള്‍പ്പെടെ രണ്ടു പേരെ ബംഗ്‌ളൂര്‌ പൊലിസ്‌ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

രേണുക ഇതിനു മുന്‍പിലും രണ്ടു കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ജാവേദ്‌വാടകയ്‌ക്കെടുത്ത സര്‍വീസ്അപ്പാര്‍ട്ട്‌മെന്റ് ഒഴിയുന്നതിന്റെ തലേദിവസമാണ്‌ കൊലപാതകം നടന്നത്. നെഞ്ചില്‍ ആഴത്തിലുളള മുറിവോടെ ജാവേദിനെ ഹൂളിമാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് പെണ്‍സുഹൃത്ത്‌ രേണുക തന്നെയാണ്. കൊലപാതകം നടന്ന അപ്പാര്‍ട്ട്‌മെന്റിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചുവരികയാണ്.

death

ബാംഗ്‌ളൂര്ബനാറകട്ട റോഡില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നജാവേദ് ഇരുപതു ദിവസം മുന്‍പാണ് സംഭവം നടന്ന ബംഗ്‌ളൂര് ഹൂളിമാവിന് സമീപത്തെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. മറ്റൊരു മലയാളി വ്യാപാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ്‌സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തത്. ഇവിടെ വെച്ചു ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഇയാള്‍ക്ക്കുത്തേറ്റത്.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരംപൊലിസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കെ. എം.സി.സി പ്രവര്‍ത്തകര്‍ ബന്ധുക്കളെയും വിവരമറിയിച്ചു. അതീവഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്‌സയിലായിരുന്ന ജാവേദ് ഇതിനകം മരണമടഞ്ഞിരുന്നു. പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം സ്വദേശമായ അണിയാരത്തേക്ക്‌കൊണ്ടു വന്ന് ചെറുവോട്ട് ജുമാമസ്ജിദ്കബര്‍സ്ഥാനില്‍കബറടക്കം.

റാബിയ, റാഷിന, ഹസീന, ഫാത്തിമ എന്നിവരാണ് ജാവേദിന്റെ സഹോദരങ്ങള്‍. ജാവേദിന്റെ ദുരന്തവാര്‍ത്തയറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് അണിയാരം ഗ്രാമം.നാട്ടിലുളള സമയങ്ങളില്‍ പൊതുരംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു ജാവേദ്. സ്വന്തമായി ഒരു ബിസിനസ്‌സംരഭമുണ്ടാക്കാനാണ് ഇയാള്‍ ബംഗ്‌ളൂരിലേക്ക് ചേക്കെറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+